അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷാര്‍ജ റോള സ്‌ക്വയറില്‍ ഏറ്റവും പുതിയ ഷോറൂം ഫെബ്രുവരി 18 ഞായറാഴ്ച തുറക്കുന്നു. പ്രമുഖ ബോളിവുഡ് താരം ഹന്‍സിക മോട്‌വാനി ഷോറൂം ഉദ്ഘാടനം ചെയ്യും. പുതിയ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ശേഖരവും പുറത്തിറക്കും. റോള ഷോറൂമിന് ശേഷം ഷാര്‍ജ സഫാരി മാളിലാണ് പുതിയ ഷോറൂം തുറക്കുകയെന്നും അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബ്രാന്‍ഡിന്റെ വിപുലീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിലെ ഹന്‍സികയുടെ സാന്നിധ്യം ഏറെ അഭിമാനത്തോടെ കാണുന്നുവെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗ്രൂപ് അധികൃതര്‍ അറിയിച്ചു. ഗായികയും അവതാരകയുമായ സയനോര ഫിലിപ്പിന്റെ ലൈവ് പ്രോഗ്രാം ചടങ്ങിന് മാറ്റേകും. യുഎഇയുടെ മുഴുവന്‍ കോണുകളിലും എത്തിച്ചേരാനുള്ള അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉദ്യമത്തെ അടിവരയിടുന്നതാണ് വിപുലീകരണം. അസാധാരണ ഗുണനിലവാരമുള്ള ഭംഗിയേറിയ ഡിസൈനുകളാണ് അറക്കല്‍ അവതരിപ്പിക്കുന്നത് എന്നും ബ്രാന്‍ഡ് ആഭരണങ്ങളുടെ ലോകത്ത് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന ക്രിയാത്മകതയാണ് അറക്കലിന്റേതെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.