ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഹോട്ട്പാക്ക് ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറക്കുന്നു

ദുബായ്: ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് ആരംഭിക്കുന്നു. ഇതിനായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചെന്ന് അറിയിച്ച കമ്പനി, 2030ഓടെ ഫുഡ് പാക്കേജിംഗില്‍ ഗ്‌ളോബല്‍ ബ്രാന്റ് ലീഡറാവാനുള്ള ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ പ്രധാന ചുവടുവെപ്പാണിതെന്നും വ്യക്തമാക്കി.

ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ സന്തുഷ്ടരാണ്. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന തീരുമാനത്തോടെ പ്‌ളാന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ്. ഹോട്ട്പാക്കിന്റെ വിവിധ വിഭാഗങ്ങളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവത്കരിക്കുകയാണെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. 500,000 ചതുശ്ര അടിയിലുള്ള ഈ സ്ഥാപനം ഉയര്‍ന്ന പെര്‍ഫോമന്‍സും സുസ്ഥിര പിഇടി പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളുടെ വണ്‍ സ്‌റ്റോപ് ഷോപ്പാകും. 35,000 പാലറ്റ് സ്‌റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം തങ്ങളുടെ കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ വ്യാവസായിക മേഖലയില്‍ അതിന്റെ മുന്‍നിര സ്ഥാനത്തിന് ശക്തമായ പിന്തുണയാവാന്‍ എന്‍ഐപിയിലെ ഹോട്ട്പാക്കിന്റെ മാനുഫാക്ചറിംഗ് പ്‌ളാന്റ് ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര ഉല്‍പന്നങ്ങളെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമായി അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉല്‍പാദന മേഖലയുടെ സംഭാവന ഉയര്‍ത്തുന്നതോടെ വ്യവസായ മേഖല ആഗോള തലത്തില്‍ യുഎഇക്കും ഏറെ പ്രധാനപ്പെട്ട ഒരു താങ്ങായി മാറുമെന്നും നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക് തലവന്‍ അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

ഹോട്ട്പാക്ക് എന്‍ഐപി പ്‌ളാന്റ് ഒരു സാങ്കേതിക വിസ്മയമാണെന്നും, അത്യാധുനിക എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ എന്നിവ പ്രദാനം ചെയ്യുന്ന ലോകത്തിലെ മുന്‍നിര എക്യുപ്‌ന്റെ് ദാതാക്കളാണെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. റോബോട്ടിക് പാക്കേജിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് റോള്‍ ഹാന്‍ഡ്‌ലിംഗ് സിസ്റ്റംസ്, വെണ്ടര്‍ ന്യൂട്രല്‍ ആര്‍കൈവ്‌സ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് വെയര്‍ഹൗസ് വസ്തുക്കള്‍ കൈകാര്യം ചെയ്യാനായി പ്രക്രിയകളുടെ സമ്പൂര്‍ണ ഓട്ടോമേഷന്‍ ഈ പ്‌ളാന്റ് വിജയകരമായി കൈവരിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

വിപണിയില്‍ ലഭ്യമായ പരമ്പരാഗത ഫുഡ് പാക്കേജിംഗ് ഫോര്‍മുലകളെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കള്‍ക്ക് സുസ്ഥിര സൊല്യൂഷനുകള്‍ എത്തിക്കാന്‍ പുതിയ എന്‍ഐപി പ്‌ളാന്റ് തങ്ങളെ പ്രാപ്തരാക്കുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നികല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ പ്രകടമാകുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സംഭവ വികാസങ്ങളും സംയോജിപ്പിക്കാന്‍ ഓഹരി ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഫുഡ് പാക്കേജിംഗ് ഉല്‍പന്ന നിര്‍മാതാക്കളാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. 3,500ത്തിലധികം ഉല്‍പന്നങ്ങള്‍ അതിന്റെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്. ഈ വര്‍ഷം കമ്പനിയുടെ 27-ാം വാര്‍ഷികമാണ്. ഹോട്ട്പാക്ക് ഉല്‍പന്നങ്ങള്‍ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടാതെ, 14 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയും 3,300 ജീവനക്കാരുമായി 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു

സാമ്പത്തിക വിനോദ സഞ്ചാര വകുപ്പിന്റെ (ഡിഇടി) വ്യാപാര പ്രോല്‍സാഹന സ്ഥാപനമായ ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഈയിടെ അംഗീകരിച്ച സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. ഏറ്റവുമൊടുവില്‍ കടലാസുല്‍പന്നങ്ങള്‍ നിര്‍മിക്കാനായി ഖത്തറിലെ ദോഹയില്‍ ഒരു മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറന്നിട്ടുണ്ട്. ഇതു കൂടാതെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കമ്പനി ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ശക്തമായ പ്രവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അനേകം സെയില്‍സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ബിസിനസ് ഡയറക്ട‍ർ മൈക്ക് ചീതം, ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ശ്യാം പ്രകാശ്, വൈസ് പ്രസിഡന്‍റ് സുഹൈല്‍ അബ്ദുളള, അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജാസിർ എന്നിവരും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹോട്ട്പാക്കിന്റെ പുതിയ മാനുഫാക്ചറിംഗ് പ്‌ളാന്റുകള്‍ സൗദി (പേപ്പര്‍ ഡിവിഷന്‍), ഇന്ത്യ (ഗുജറാത്ത്), സെര്‍ബിയ (ബയോഡീഗ്രേഡബ്ള്‍), മലേഷ്യ എന്നിവിടങ്ങളില്‍ മൂന്നു മാസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...