പുണ്യമാസം റമദാൻ പ്രമാണിച്ച് 1,856 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഷാർജയിലെ 738 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു. തടവുകാരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനുമുള്ള അവസരം നൽകാനുമാണ് ഈ ഉത്തരവ്.

