യുഎഇയിലെ ഹിന്ദുക്ഷേത്രം ഉ​ദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

യുഎഇയിലെ അബുദാബിയിൽ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉ​ദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ‘അഹ്‌ലൻ മോദി’ എന്ന പരിപാടി സംഘടിപ്പിക്കും. ഇവിടെ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. 50,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ ഭരണാധികാരികള്‍ തന്നെയാണ് ഹിന്ദുക്ഷേത്രം പണിയാന്‍ ഭൂമി നല്‍കിയത്.

യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്‌സ് സ്വാമിനാരായണ സൻസ്തയുടെ പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നു. സ്വാമി ഈശ്വരചരന്ദാസിന്റെയും സ്വാമി ബ്രഹ്മവിഹാരിദാസിന്റെയും നേതൃത്വത്തിൽ ബാപ്‌സ് സംഘടനയുടെ പ്രതിനിധികളാണ് പ്രധാനമന്ത്രിയെ ഡൽഹിയിലെ വസതിയിലെത്തി നേരിട്ട് ഉദ്ഘാടനത്തിനുള്ള ക്ഷണം അറിയിച്ചത്. അറബ് രാജ്യത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായും അവർ അറിയിച്ചിരുന്നു.

വിരിഞ്ഞുനിൽക്കുന്ന താമരപ്പൂവിന്റെ രൂപത്തിലാണ് ബാപ്‌സ് ഹിന്ദു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 30 മുതൽ ഡിസംബർ ഒന്ന് വരെ ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദി യുഎഇയും സന്ദർശിച്ചിരുന്നു. അതേസമയം ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാമെന്നാണ് വിവരം. ഇതിന് മുന്‍കൂട്ടിയുളള രജിസ്ട്രേഷന്‍ ആവശ്യമാണ്. 16,17 തീയതികളിലും ക്ഷണിക്കപ്പെട്ടവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുക. ബിഎപിഎസ് ആണ് ഈ ഹിന്ദുക്ഷേത്രം പണിയുന്നത്. BAPS സ്വാമിനാരായൺ സൻസ്ത നിർമ്മിക്കുന്ന ഒരു പരമ്പരാഗത ഹിന്ദു ആരാധനാലയമാണ് യുഎഇയിലെ BAPS ഹിന്ദു മന്ദിർ. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്‌ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്.

2022 സെപ്റ്റംബറിൽ ആണ് അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ ആദ്യ മാര്‍ബിള്‍ തൂണ്‍ സ്ഥാപിച്ചത്. കൊത്തുപണികളോട് കൂടിയ ആദ്യ മാര്‍ബിള്‍ തൂണാണ് സ്ഥാപിച്ചത്. അന്ന് യു എ ഇ വിദേശ-വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദി, സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ, പരിശീലന വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തെയാബ് അല്‍ കമാലി, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവര്‍ ചേര്‍ന്നാണ് കര്‍മ്മം നിര്‍വഹിച്ചത്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...