അവാർഡ് ജേതാക്കളും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ആഗോള നിർമ്മാതാവും വിതരണക്കാരുമായ “ഹിമൽ” ദുബായിൽ നടന്ന മിഡിൽ ഈസ്റ്റ് എനർജി എക്‌സിബിഷൻ 2023-ൽ പങ്കെടുത്തു. “എല്ലാവർക്കും സുരക്ഷിതമായ വൈദ്യുതി’ എന്ന ആശയം ശക്തമാക്കിയാണ് ഹിമൽ മാർച്ച് 7-9 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് എനർജി എക്‌സിബിഷൻ 2023-ൽ പങ്കെടുത്തത്. ഹിമൽ ബ്രാൻഡ് സജ്‌ജമാക്കിയ ബൂത്തിൽ പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകൾക്കായുള്ള ഉൽപ്പന്നങ്ങളുടെയും പദ്ധതികളുടെയും സമഗ്രമായ മാതൃകയും പ്രദർശിപ്പിച്ചിരുന്നു.
ലോ വോൾട്ടേജ് പവർ ഡിസ്ട്രിബ്യൂഷൻ, ഫൈനൽ ഡിസ്ട്രിബ്യൂഷൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, എനർജി മാനേജ്‌മെന്റ്, തുടങ്ങി ഹോം ഇലക്ട്രിക് വിഭാഗങ്ങളിലെ പ്രധാന ഉൽപ്പന്നങ്ങൾ വരെ ഹിമൽ ബൂത്തിൽ പ്രദർശിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ സോളാർ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളും അപ്ലയൻസ് ഓട്ടോമേഷനുള്ള സ്മാർട്ട് സീരീസ്, തത്സമയ റിയാക്ടീവ് പവർ കോമ്പൻസേഷൻ കൺട്രോൾ കാബിനറ്റ്, ഹിമലിന്റെ റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കറിന്റെ എർത്ത് ലീക്കേജ് ഡെമോ എന്നിവയുമായിരുന്നു ഹിമൽ ബൂത്തിലെ ആകർഷണങ്ങൾ.
ബ്രാൻഡിന്റെ മാതൃക പ്രദർശങ്ങളിലും ഇൻസ്റ്റാളേഷനുകളിലും അതീവ താൽപര്യം പ്രകടിപ്പിച്ച് വിവിധ വ്യവസായമേഖലകളിൽ നിന്നുള്ള സന്ദർശകർ മുന്നോട്ടുവന്നതോടെ പ്രദർശനം വിജയമായിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
മൂല്യാധിഷ്ഠിത എഞ്ചിനീയറിംഗിനോടുള്ള പ്രതിബദ്ധതയാണ് തങ്ങൾ ചെയ്യുന്ന എല്ലാത്തിനും ആധാരമെന്ന് ഹിമലിന്റെ ഗ്ലോബൽ ബിസിനസ് ഹെഡ് ശ്രീനിവാസ് ചെബ്ബി പറഞ്ഞു. വീടുകൾ, വാണിജ്യ-വ്യാവസായിക ഇടങ്ങൾ ഉൾപ്പടെ സുരക്ഷിതമായ അടിസ്ഥാന സൗകര്യത്തിന് ആവശ്യമായതും വിശ്വസനീയവുമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യത എളുപ്പമാക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെലവ് കുറഞ്ഞ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ പരിമിതികളെ നേരിട്ട് പങ്കാളികൾക്ക് അവരുടെ ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർക്കറ്റിംഗിലാണ് വിശ്വസിക്കുന്നത് എന്ന് ഹിമൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്ലോബൽ ഹെഡ് വിഭ തുസു പറഞ്ഞു: മികച്ച ഇൻ-ക്ലാസ് ഉൽപ്പന്നങ്ങൾ മത്സര വിലയിൽ വിതരണം ചെയ്യുന്നതുവഴി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന ധാരണ മാറ്റാൻ കഴിഞ്ഞു എന്ന്
ഹിമൽ ചാനൽ മാർക്കറ്റിംഗ് & മാനേജ്‌മെന്റ് മേധാവി ഒനൂർ യുറൽ പറഞ്ഞു.
ഹിമൽ അടുത്തിടെ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വിതരണശൃംഖല പലമടങ്ങ് വിപുലീകരിച്ചിരുന്നു. നിർമ്മാണ മേഖലയിലെ യുഎഇയിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായ ഡാന്യൂബ് ഗ്രൂപ്പിനെയും യുഎഇയിലെ പ്രമുഖ ഹോം ഇംപ്രൂവ്‌മെന്റ് സ്റ്റോർ ശൃംഖലയായ ഹോംസ്മിത്തിനെയും ഹിമൽ സ്വാഗതം ചെയ്തതതോടെ ബ്രാൻഡിന്റെ ആഗോള നേതൃത്വം മേഖലയിലുടനീളമുള്ള പുതിയ വിതരണ പങ്കാളികളുമായി കരാറിൽ ഒപ്പുവച്ചു. പ്രദർശനത്തിൽ പാനൽ നിർമ്മാണം, ഉപകരണങ്ങളുടെ നിർമ്മാണം, ഇലക്ട്രിക്കൽ വിതരണം, റീട്ടെയിൽ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഹിമൽ വിദഗ്ധരുടെ നേതൃത്വത്തിൽ സെഷനുകളും നടത്തി.