യുഎഇയിൽ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് എല്ലാ സർക്കാർ – സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജൂലൈ 21 വെള്ളിയാഴ്ച ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ജൂലൈ 21ന് അവധി ആയിരിക്കുമെന്നാണ് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ വകുപ്പുകൾക്കും അയച്ച സർക്കുറലർ. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ പ്രസിഡന്റ് ഇബ്രാഹിം അൽ ജർവാന്റെ അറിയിപ്പിൽ പുതിയ ഹിജ്രി വർഷം (മുഹറം 1) ജൂലൈ 19 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യത.
ജൂലൈ 21 വെളളിയാള്ച ആയതിനാൽ വാരാന്ത്യ അവധികളും തുടർന്ന് ലഭിക്കും. ശനിയാഴ്ച അവധിയുള്ളവർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയുടെ ഭരണാധികാരികൾക്കും മന്ത്രാലയങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങൾക്കും മന്ത്രാലയം പുതുവർഷ ആശംസകളും അറിയിച്ചു.
ഇതര അറബ് രാജ്യങ്ങളും പുതുവർഷത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌ലാമിക പുതുവർഷത്തിന് കുവൈത്തിൽ ഈ മാസം 19,20 തീയതികളിൽ അവധിയായിരിക്കുമെന്ന് മന്ത്രിതല സമിതി അറിയിച്ചു. 21നും 22നും വാരാന്ത്യ അവധികൂടി കണക്കാക്കിയാൽ നാല് ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ വര്‍ഷാരംഭമായ മുഹര്‍റം ഒന്ന് പ്രമാണിച്ച് ജൂലൈ 20ന് ഒമാനില്‍ പൊതു അവധിയായിരക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു