യുഎഇയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. മൂടൽമഞ്ഞ് വ്യോമ ഗതാഗതത്തെയും, റോഡ് ഗതാഗതത്തെയും ഒരുപോലെ ബാധിച്ചു. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെ പല വിമാനങ്ങളും വൈകി. ദുബായിൽ ഉണ്ടായ കനത്ത മൂടൽമഞ്ഞ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന ചില എമിറേറ്റ്സ് വിമാനങ്ങളുടെ കാലതാമസത്തിന് കാരണമായി എന്ന് എമിറേറ്റ്സ് എയർ ലൈൻ പ്രസ്താവനയിൽ പറഞ്ഞു.
മൂടൽമഞ്ഞ് മൂലം ദുബായിലെയും ഷാർജയിലെയും ചില പ്രദേശങ്ങളിൽ ദൃശ്യപരത ഏതാനും മീറ്ററായി കുറഞ്ഞിരുന്നു. പലയിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടു.

