യുഎഇയിൽ പലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. എന്നാൽ യുഎഇയിലുടനീളം ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ദ്വീപുകളിലും പടിഞ്ഞാറൻ മേഖലയുടെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. പകൽ സമയത്ത് താപനില അല്പം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്.

