പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025’, ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ നീണ്ട് നിൽക്കുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ 15000 ത്തോളം ആളുകളുടെ സാന്നിധ്യമുണ്ടാവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം പ്രവാസി മഹോത്സവത്തിനു കൊഴുപ്പേകും.

ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ അരങ്ങേറും. കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർഗോഡിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ, അവാർഡ് നൈറ്റ്, സദസ്സിന് ആസ്വാദനത്തിന്റെ പുത്തൻ അനുഭവം സമ്മാനിച്ച് അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്റ്സ്, ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മൈലാഞ്ചി മൊഞ്ചിന്റെ സൗന്ദര്യവുമായി മെഹന്തി ഡിസൈൻ മത്സരം, പാചക കലയിലെ രാജ്ഞിയെ കണ്ടെത്താൻ കിച്ചൺ ക്യൂൻ, മെഡിക്കൽ ഡ്രൈവ് തുടങ്ങിയവയെല്ലാം ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ്ന് നിറം പകരും.

ഒക്ടോബർ 10 ന് ആരംഭിച്ച് നാളെ അവസാനിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്ബോൾ മേളയും വുമൻസ് കോൺക്ലെവും നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പത്മശ്രീ എം.എ. യൂസഫ് അലി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി വി അബ്ദുൽ വഹാബ്‌ എം പി, ഹാരിസ് ബീരാൻ എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പി എം എ സലാം, സ്യ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ അബ്ബസലി ശിഹാബ്‌ തങ്ങൾ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ് എം എൽ എ ,എൻ.എ ഹാരിസ് എം.എൽ.എ, അറബ് രാജ്യങ്ങളിലെ പ്രമുഖർ, സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി ദുബായിലെ വിവിധ സ്ഥലങ്ങളായ ദേര, ബർദുബായ്, കറാമ, സത്വ, അൽ ഖിസൈസ് എന്നിവിടങ്ങളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തിസലാത്ത്‌ മെട്രോ സ്റ്റേഷൻ 20 മിനുട്ട് ഇടവിട്ട് ഷട്ടർ ബസ്സും ഏർപ്പാടാക്കിയിട്ടുണ്ട്.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് പരിവാടി സംഘടിപ്പിക്കുന്നത്. സംഗമത്തിൽ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ്‌ വ്യക്തിത്വങ്ങൾക്ക്‌ ബിസ്പ്രൈം അവാർഡ്‌ നൽകി ആദരിക്കും. ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ഈ മഹാസംഗമം പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മാറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ദുബായ്‌ കെ എം സി സി സംസ്ഥാന ജന. സെക്രട്ടറിയും ഹല കാസ്രോഡ്‌ മുഖ്യ രക്ഷാധികാരിയും കൂടിയായ യഹ്‌യ തളങ്കര,സംഘാടന സമിതി ചെയർമാൻ സലാം കന്യപ്പാടി, ജനറൽ കൺവീനർ ഹനീഫ്‌ ടി ആർ, ട്രഷർ ഡോ. ഇസ്മയിൽ , സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ്‌ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, മീഡിയ വിംഗ് ചെയർമാൻ പി ഡി നൂറുദ്ദീൻ ജില്ല സഹ ഭാരവാഹികളായ കെ പി അബ്ബാസ്‌, റഫീഖ്‌ പടന്ന, സുബൈർ അബ്ദുല്ല, ബഷീർ പാറപ്പള്ളി, അഷറഫ്‌ ബായാർ, ആസിഫ്‌ ഹൊസങ്കടി, റഫീഖ്‌ കാടങ്കോട്‌ തുടങ്ങിയവർ സംബന്ധിച്ചു.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...