അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ കരിമരുന്നുപ്രയോഗത്തിന് ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അൽ ഐൻ. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി ആണ് അറിയിച്ചത്.
53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷവേളയിൽ ഡിസംബർ 2 ന് ഏറ്റവും നീളമേറിയ മേറിയ കരിമരുന്ന് പ്രയോഗം നടത്തി അൽ ഐൻ മുനിസിപ്പാലിറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. 51 പ്ലാറ്റ്‌ഫോമുകളിലായി 11.1 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കരിമരുന്നുപ്രയോഗം 7.8 കിലോമീറ്റർ എന്ന മുൻ റെക്കോർഡ് മറികടന്നു. 2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമ ഒരുക്കിയ ഫയർ വർക്‌സിനും രണ്ട് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചിരുന്നു.