കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന ഒരു ഇടമാണ് ഷാർജ കുട്ടികളുടെ വായനോത്സവത്തിലെ ജൂനിയർ മ്യൂസിയം.
3 മുതൽ 7 വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജൂനിയർ മ്യൂസിയത്തിൽ ആഴത്തിലുള്ള ശാസ്ത്ര-വിഞാനന്ൻ കേന്ദ്രം.
യുഎഇ കമ്പനിയായ സയൻസ് സ്ട്രീറ്റ് സംഘടിപ്പിക്കുന്ന ഈ എഡ്യൂടൈൻമെന്റ് ഇടം കുട്ടികൾക്ക് അത്ഭുതവും ജിജ്ഞാസയും ചേർത്ത് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന ശാസ്ത്ര ആശയങ്ങളുമായി ഇടചേർത്താണ് ഒരുക്കിയിരിക്കുന്നത്. സംവേദനാത്മക പരീക്ഷണങ്ങൾ, സംഗീതം, ചലനം, നിറങ്ങൾ, ദിനോസറുകൾ എന്നിവയിലൂടെയുള്ള ഒരു യാത്ര പോലെ ക്രമീകരിച്ചിരിക്കുന്ന തീം “കോണുകൾ” ഉള്ള ജൂനിയർ മ്യൂസിയം വായനോത്സവത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സന്ദർശകരെ പോലും ആകർഷിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ ഫോസിലുകളിലൂടെ ശാസ്ത്രപ്രദർശനങ്ങളും ഇവിടെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

ആർക്കേഡ് കോർണറിൽ നിന്ന് തുടങ്ങി അവിടെ കുമിളകളുമായി കളിക്കുകയും സോപ്പ് ഒരു സംരക്ഷണ വലയമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കുകയും ചെയ്യുന്നു. പിന്നീട് ഇന്ററാക്ടീവ് ബോൾറൂമിൽ പ്രീസ്‌കൂൾ കുട്ടികൾക്കായി സോഫ്റ്റ്-ഷൂട്ടിംഗ് ആർക്കേഡ് മെഷീനുകൾ കാലിബ്രേറ്റ് ചെയ്യുന്ന ഒരു ഗെയിം സോണാണ്. പിയാനോയിൽ വ്യത്യസ്ത രീതിയിൽ സംഗീതം ആസ്വദിക്കാനും സാധിക്കും.
കുട്ടികൾ മെഷീൻസ് കോർണറിൽ മെക്കാനിക്കൽ ഗിയറുകൾ ഉപയോഗിച്ച് പേപ്പർ വിമാനങ്ങൾ വിക്ഷേപിക്കുന്ന വലിയ അനുഭവങ്ങളും ജൂനിയർ മ്യൂസിയത്തിൽ കുട്ടികൾക്ക് ലഭിക്കും. തുടർന്ന് എക്കാലത്തെയും ജനപ്രിയമായ സ്മൂത്തി ബൈക്ക്, ബ്ലെൻഡറുകളിൽ പെഡൽ ഉപയോഗിച്ച് പവർ ചെയ്യാനും പഴം, സ്ട്രോബെറി തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ഫ്രൂട്ട് സ്മൂത്തികൾ ഉണ്ടാക്കാനും എല്ലാം കുട്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്- അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുക്കും. കൂടാതെ രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളുമുണ്ടാകും.
വായനോത്സവത്തിലേക്ക് സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേയ് നാലിന് വായനോത്സനം സമാപിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുമണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുമണിവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദർശന സമയം.