‘ഫ്ലോറ ഐൽ’ ദുബൈയിൽ പുതിയ റിയൽഎസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറാഗ്രൂപ്പ്

ദുബൈയിൽ പുതിയ റിയൽഎസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറാഗ്രൂപ്പ്. ദുബൈ ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ ഫ്ലോറ ഐൽ’ എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമ്മിക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള 251 അപ്പാർട്ടുമെന്റുകൾ ഉൾകൊള്ളുന്ന താമസസമുച്ചയമാണ് ഫ്ലോ ഐൽ. ഫ്ലോറ ഐലിന്റെ ഔപചാരിക പ്രഖ്യാപനവും മാതൃകാ അനാഛാദനവും ജുമൈറ ബീച്ച് ഹോട്ടലിൽ നടന്നു. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി ഭവനങ്ങൾ ഉടമകൾക്ക് കൈമാറുമെന്ന് ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ ഹസൻ പറഞ്ഞു. വൺ, ടൂ, ത്രീ ബെഡ്റൂം അപ്പാർട്ടുമെന്റുകളാണ് ഇതിലുണ്ടാവുക.

ഫ്ലോറ റിയാലിറ്റിക്ക് കീഴിൽ നടപ്പാക്കുന്ന അഞ്ച് പദ്ധതികളിൽ ആദ്യത്തേതാണിത്. നാല് റിയൽഎസ്റ്റേറ്റ് പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിയൽഎസ്റ്റേറ്റ് മേഖലയിൽ 2.5 ശതകോടി ദിർഹത്തിന്റെ നിക്ഷേപത്തിനാണ് ഫ്ലോറഗ്രൂപ്പ് തയാറെടുക്കുന്നത്. മികച്ച പദ്ധതി രൂപകൽപനക്കുള്ള മിഡില്‍ ഈസ്റ്റ് ഡിസൈന്‍ അവാർഡ് നേടിയാണ് ഫ്ലോറ ഐൽ നിർമാണം ആരംഭിച്ചത്. ജെ.ടി ആൻഡ് പി ആണ് പദ്ധതിയുടെ രൂപകൽപന. മാർക്കറ്റിങ് മേഖലയിൽ സെഞ്ചൂറിയൻ, ഒക്ട എന്നിവയും പദ്ധതിയുടെ ഭാഗമാകും.

25 വർഷമായി ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഫ്ലോറാ ഗ്രൂപ്പ്, ‘ഫ്ലോറ റിയൽലിറ്റി’ എന്ന ബ്രാൻഡിൽ ആദ്യമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നേരത്തേ ഇമാർ ഗ്രൂപ്പുമായി ചേർന്ന് ബുർജ് റോയൽ ഡൗൺടൗൺ എന്ന പദ്ധതി ഗ്രൂപ്പ് നടപ്പാക്കിയിരുന്നു. ഫ്ലോറ ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ എം.എ. മുഹമ്മദ്, ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് റാഫി, എം.ഡി. ഫിറോഷ് കലാം, ഫ്ലോറ റിയൽറ്റി എം.ഡി. നൂറുദ്ദീൻ ബാബു, ഡയറക്ടർ അനുര മത്തായ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു. അപകടത്തിൽപ്പെട്ട ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനും മരിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വേണു, വിനീഷ, ഉഷ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ടത് ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍...

ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി, നാളെ സമാധി ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കൾ

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുക. ദുരൂഹതകൾ...

ഹണി റോസിന്റെ കേസിൽ യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി

നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച...

സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞു, നടൻ അപകടനില തരണം ചെയ്തു

വ്യാഴാഴ്ച വീട്ടിൽ വെച്ച് അജ്ഞാതനായ കൊള്ളക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ആണ് നടൻ സെയ്ഫ് അലി ഖാൻ ഉള്ളത്....

ഗോപന്‍സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം, മൃതദേഹത്തില്‍ മുറിവുകളോ പരിക്കോ ഇല്ല

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത...

തിരിച്ചടികളിൽ തളർന്ന് ജസ്റ്റിൻ ട്രൂഡോ, രാഷ്ട്രീയം ഉപേക്ഷിച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ്, ഊർജ്ജസ്വലനായ നേതാവായി ആഘോഷിക്കപ്പെട്ട ട്രൂഡോയുടെ കരിയറിൻ്റെ അന്ത്യമാണിത്. “എൻ്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന...