ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പുണ്യമാസങ്ങളിലൊന്നായ ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസിൽ. ഇന്ന് മെയ് 27 ചൊവ്വാഴ്ച വൈകുന്നേരം ദുൽ ഹിജ്ജയിലെ ചന്ദ്രക്കല ദർശിക്കുന്നതിൽ പങ്കെടുക്കാൻ ആണ് യുഎഇ കൗൺസിൽ ഫോർ ഫത്വ രാജ്യമെമ്പാടുമുള്ള താമസക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഎഇ നിവാസികൾ ഇന്ന് ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ചന്ദ്രനെ കണ്ടാൽ 027774647 എന്ന നമ്പറിൽ വിളിച്ചോ ഓൺലൈൻ ഫോം സമർപ്പിച്ചോ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയെ അറിയിക്കാം.