ദുബായ്∙ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും പ്രാധാന്യം നൽകികൊണ്ട് ഫിറ്റ്നസ് പരിശീലകർക്കായി സൗകര്യമൊരുക്കി എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ. ജിംനേഷ്യങ്ങളിൽ പരിശീലകരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാണ് എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ ഒരുക്കുന്നത്. ഫിറ്റ്നസ് വ്യവസായത്തിൽ മുൻപന്തിയിലെത്താൻ ആവശ്യമായ എല്ലാ അറിവുകളും നൽകി പരിശീലകരെയും കായികതാരങ്ങളെയും മറ്റുള്ളവരെയും ശക്തരാക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ പരിശീലകരും ഗസ്റ്റ് സ്പീക്കർമാരും ക്ലാസുകൾ നയിക്കും.
അതിവേഗം വളരുന്ന ആഗോള ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി, ഫിറ്റ്നസ്, ആരോഗ്യം, പരിശീലനം എന്നിവയിൽ ഏറ്റവും പുതിയ വിദ്യാഭ്യാസം നൽകുന്നതിനായി പ്രായോഗിക അനുഭവവും ശാസ്ത്രീയമായ അറിവും കൂട്ടിച്ചേർത്ത ഒരു സർട്ടിഫിക്കേഷൻ പാഠ്യപദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. ഫിറ്റ്നസ് രംഗത്ത് ഒരു മികച്ച കരിയർ സ്വപ്നം കാണുന്നവർക്കും നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കരിയർ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനും എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ഒരു മികച്ച അവസരമാണ് ഒരുക്കുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.