രുചിവൈവിധ്യം ആസ്വദിക്കാം, വരൂ… ദുബൈ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക്

ലോകത്തിന്റെ വിവിധ കോണുകളിലെ രുചിവൈവിധ്യം ആസ്വദിക്കണമെങ്കിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തിയാൽ മതി. കനാലിന്റെ തീരത്ത് നിർത്തിയിട്ടിരിക്കുന്ന തോണികളിലാണ് വിഭവങ്ങൾ അപ്പപ്പോൾ തന്നെ തയ്യാറാക്കുന്നത്. കൊതിപ്പിക്കുന്ന വിഭവങ്ങളുമായി ഗ്ലോബൽ വില്ലേജിൽ ഏവരെയും ആകർഷിക്കുന്നതാണ് ഈ ഫ്ലോട്ടിങ് മാർക്കറ്റ്.

ഗുണമേന്മയേറിയ വിഭവങ്ങളാണ് എന്നതാണ് ഈ തോണികളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളുടെ പ്രത്യേകത. ഈ തോണികളിൽ ഏറ്റവും അധികവും തയ്യാറാക്കുന്നത് തായ്‌ലൻഡ്, കൊറിയ, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ആണ്. തായ് ലൻഡ് ഭക്ഷണ വൈവിധ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. തായ്‌ലൻഡിന്റെ ഭക്ഷണ സംസ്കാരം നേരിട്ടറിയാൻ സ്വദേശികളും വിദേശീയരായ സന്ദർശകരും ഫ്ലോട്ടിങ് മാർക്കറ്റിൽ രുചിതേടി എത്തുന്നുണ്ട്. വേറിട്ട പഴച്ചാറുകളും ഇവിടുത്തെ പ്രത്യേകതയാണ്. പരമ്പരാഗത തായ് ഭക്ഷണങ്ങളായ മാംഗോ ട്രീറ്റ്സ് മുതൽ തായ് നൂഡിൽസ് വരെ രുചി വൈവിധ്യങ്ങളോടെ ആസ്വദിക്കാം.

ഇത്തരത്തിൽ ഉള്ള നാൽപതോളം ഔട് ലറ്റുകളാണ് ഇവിടെയുള്ളത്. വൈവിധ്യമാർന്ന തെരുവ് ഭക്ഷണങ്ങൾ ഇഷ്ടംപോലെ ആസ്വദിക്കാം. പ്രശസ്ത തായ് വിഭവങ്ങളായ ഗ്രിൽഡ് മത്സ്യവിഭവങ്ങൾ,സ്പെഷ്യൽ പ്രോൺസ് വിഭവങ്ങൾ, ഗ്രിൽഡ് മീറ്റ് റോൾ, എന്നിവക്കു പ്രസിദ്ധമാണ് ഈ ഫ്ലോട്ടിങ് മാർക്കറ്റ്. ഇവിടെയെത്തുന്ന അതിഥികൾക്ക് തായ്‌ലൻഡിന്റെ ആധികാരിക പാചകക്കുറിപ്പുകൾ, കൊറിയയിൽ നിന്നുള്ള ആകർഷകമായ രുചികൾ, മസാലകൾ നിറഞ്ഞ ഫാർ ഈസ്റ്റ്-ഏഷ്യൻ ഗ്രിൽ ഫുഡുകൾ, ഏഷ്യൻ സീ ഫുഡ്, അതുപോലെ മ്യാൻമറിൽ നിന്നുള്ള രുചികൾ, ഫിലിപ്പീൻസിൽ നിന്നുള്ള പലഹാരങ്ങൾ, ഇന്തോനേഷ്യൻ ട്രീറ്റുകൾ എന്നിവയെല്ലാം ആസ്വദിക്കാം. ഗ്രിൽഡ് കടൽമത്സ്യങ്ങളുടെ വ്യത്യസ്ത വിഭവങ്ങളും ഇവിടെ തയ്യാറാണ്.

കക്കയും ചെമ്മീനും കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും സ്പെഷ്യൽ ഫ്രൈഡ് റൈസും വിവിധ തരങ്ങളിലുള്ള മോമോസും എല്ലാ നേരിട്ട് തന്നെ ഇവിടെ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അപ്പപ്പോൾ തന്നെ തയ്യാറാക്കിനൽകും. വൈകുന്നേരങ്ങളിൽ നല്ല തിരക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇതൊക്കെ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

അതിശയിപ്പിക്കുന്ന ഡ്രാഗൺ തടാകപശ്ചാത്തലവും ഈ ഫ്ലോട്ടിങ് മാർക്കറ്റിന്റെ ഭംഗികൂട്ടുന്നുണ്ട്. വിവിധ നിറങ്ങളാൽ കുളിച്ച് നിൽക്കുന്ന ഡ്രാഗണ് സംഗീതത്തിനൊത്ത് തീ തുപ്പുന്ന കാഴ്ചയും ഒക്കെ ഇവിടെ ഇങ്ങനെ ഇരുന്ന് ആസ്വദിക്കാം.

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...