ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ ഏഴായിരത്തിലധികം ഇന്റർസിറ്റി ബസ് ട്രിപ്പുകൾ നടത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ബസ് സർവീസുകൾ ലഭ്യമാക്കുമെന്ന് SRTA വ്യക്തമാക്കിയിട്ടുണ്ട്. മസ്കറ്റിലേക്കുള്ള റൂട്ട് 203 സേവനങ്ങൾ ഈദ് അവധിദിനങ്ങളിലും ലഭ്യമാക്കുമെന്നും SRTA അറിയിച്ചിട്ടുണ്ട്. ഈദ് അവധിദിനങ്ങളിൽ എമിറേറ്റിൽ ഉണ്ടാകാനിടയുള്ള വലിയ ട്രാഫിക് തിരക്ക് കണക്കിലെടുത്താണ് ഈ നടപടി. 2025 മാർച്ച് 28-നാണ് SRTA ഇക്കാര്യം അറിയിച്ചത്.