ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 650 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മോചിപ്പിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും പെരുന്നാള്‍ ആഘോഷവേളയിൽ അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമുള്ള തീരുമാനത്തോടെയാണ് ഉത്തരവ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാർ വിവിധ കേസുകളിൽ യു എ ഇ യിൽ ശിക്ഷിക്കപ്പെട്ടവരുമാണ്.