ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് സ്ഥലങ്ങളിൽ നാല് ദിവസം പാർക്കിംഗ് സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27 മുതൽ 30 വരെയാണ് പാർക്കിങ് സൗജന്യമാക്കിയിട്ടുള്ളത്. ജൂലൈ ഒന്ന് ശനിയാഴ്ച മുതൽ ഫീസ് ബാധകമാണ്. മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള പണമടച്ചുള്ള ഇടങ്ങളിലാണ് ഇത് ബാധകമാവുക.
മെട്രോ സർവ്വീസുകൾ ഈ മാസം 26 മുതൽ ജൂലൈ ഒന്ന് വരെ രാവിലെ അഞ്ച് മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും ജൂലൈ രണ്ടിനും രാവിലെ എട്ട് മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെയാണ് സമയം. ഈ മാസം 26മുതൽ 30, ജൂലൈ ഒന്ന് എന്നീ ദിവസങ്ങളിൽ ട്രാം രാവിലെ 6 മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും ജൂലൈ രണ്ടിനും രാവിലെ ഒൻപത് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെയാണ് ട്രാമിന്റെ സമയം.
ബസുകൾ തിങ്കളാഴ്ച മുതൽ വ്യാഴം വരെ:രാവിലെ 4.30 മുതൽ 12.30വരെയും, വെള്ളിയാഴ്ച: രാവിലെ 5 മുതൽ പിറ്റേദിവസം പുലർച്ചെ 1വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 1 മണിവരെയും സർവ്വീസുകൾ നടത്തും .

