റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ജോലി സമയം ഇളവ് നൽകുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ വർക്ക് പാറ്റേണുകളോ ഓൺലൈൻ ജോലികളോ പ്രയോഗിക്കാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.