ദുബായിയുടെ ജനസംഖ്യ 40 ലക്ഷം കടക്കുമെന്ന് റിപ്പോർട്ടുകൾ. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ പുതിയ കണക്കുകൾ പ്രകാരമാണിത്.
ഈമാസം 25 വരെ ജനസംഖ്യ 39,99,247 ആയിരുന്നു. ഈ വർഷാരംഭം മുതൽ ഇതുവരെ 1,34,000-ത്തിലേറെ (3.5 ശതമാനം) പേരുടെ വർധനയാണുണ്ടായത്. അടുത്ത 15 വർഷത്തിനകം ഇരട്ടിയാകും എന്നാണ് റിപോർട്ടുകൾ.
പുതിയ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 567 പുതിയ താമസക്കാരുടെ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. ഒരു വർഷം മുമ്പ്, എമിറേറ്റിലെ ജനസംഖ്യ 37.9 ലക്ഷം ആയിരുന്നു, അതായത് പന്ത്രണ്ട് മാസത്തിനുള്ളിൽ നഗരത്തിൽ 200,000 ൽ അധികം ആളുകൾ ചേർന്നു, ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ റെക്കോർഡാണിത്. ഏതാണ്ട് അൻപത് വർഷങ്ങൾക്ക് മുമ്പ് ദുബായ് എന്ന കൊച്ചുപട്ടണത്തിൽ ആകെ ജനസംഖ്യ 175,000 ആയിരുന്നു.