ദുബായിലെ ഷോപ്പിങ് കേന്ദ്രങ്ങളിൽ മൂന്നു ദിവസമായി നടന്നുവന്ന സൂപ്പർ സെയിൽ ഇന്ന് സമാപിക്കും. വേനലവധിക്കാലം, ബലി പെരുന്നാൾ, ബാക് ടു സ്കൂൾ വരെയുള്ള അവധി ദിനങ്ങൾ മുൻനിർത്തിയാണ് സാധനങ്ങൾക്ക് 90 % വരെ ഡിസ്കൗണ്ട് ഒരുക്കി സൂപ്പർ സെയിൽ സംഘടിപ്പിച്ചിരുന്നത്.
സൂപ്പർ സെയിൽ തുടങ്ങിയ ആദ്യ ദിവസമായ വെള്ളിയാഴ്ച പല കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ഇലക്ട്രോണിക് സാധനങ്ങൾക്കും മറ്റ് അവശ്യ വസ്തുക്കളും വാങ്ങാനും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകള്‍ക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങൾ വാങ്ങാനും നല്ല തിരക്ക് അനുഭവപ്പെട്ടു.