ദുബായിൽ പെരുന്നാൾ അവധിയോടനുബന്ധിച്ച് പൊതുഗതാഗത സമയക്രമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയാണ് പുതിയ ക്രമീകരണം. പൊതു ബസ് സർവീസ്, ദുബായ് മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുടങ്ങി വിവിധ മേഖലകളില്‍ സമയക്രമത്തിന് മാറ്റം ഉണ്ട്.
രാവിലെ ആറു മുതൽ രാത്രി ഒന്നു വരെയാണ് ബസ് സർവീസുകൾ ഉണ്ടാവുക. മെട്രോയുടെ ചുവപ്പ്–പച്ച ലൈൻ സ്റ്റേഷനുകളിൽ വ്യാഴം മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ എട്ടു മുതൽ രാത്രി ഒന്നുവരെയാണ് ഉണ്ടാവുക..
ദുബായ് ട്രാം വ്യാഴം മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ ഒൻപതു മുതൽ രാത്രി ഒന്നുവരെ പ്രവർത്തിക്കും .വാഹന ടെസ്റ്റിങ്ങ് സെന്ററുകളിലെ കസ്റ്റമർ സർവീസ് കൗണ്ടറുകൾ റമാസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെ പ്രവർത്തിക്കില്ല. ഷവ്വാൽ നാലു മുതൽ സാധാരണ സമയത്ത് പ്രവർത്തിക്കുമെന്നു ആർടിഎ അധികൃതർ അറിയിച്ചു.എന്നാൽ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുും ആർടിഎ ഹെഡ്ഓഫീസും സാധാരണ പോലെ മുഴുവൻ സമയവും പ്രവർത്തിക്കും.