2023-ൻ്റെ ആദ്യ പകുതിയിൽ 337 ദശലക്ഷം പേർ ദുബായിലെ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. 2022ൻ്റെ ആദ്യ പകുതിയിൽ 304.6 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. ഈ വർഷം 11 ശതമാനം വർദ്ധനവും ആദ്യ പകുതിയിൽ രേഖപ്പെടുത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 2023-ൽ ഏകദേശം 1.86 ദശലക്ഷം പ്രതിദിനയാത്രക്കാരാണ് ഉണ്ടായത്. 2022ൽ ഇത് 1.68 ദശലക്ഷം ആയിരുന്നു.
മുൻ വർഷത്തേക്കാൾ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ ബസ്, മെട്രോ, ടാക്സി, ട്രാം തുടങ്ങിയ സേവനങ്ങളാണ് ഉപയോഗപ്പെടുത്തിയത്.
ഏറ്റവും അധികം ആളുകൾ ഉപയോഗിച്ചത് മെട്രോ ആണ്. 123.4 ദശലക്ഷം പേരാണ് മെട്രോ ഗതാഗതത്തെ ആശ്രിയിച്ചത്. രണ്ടാമത് ബസ് സേവനമാണ് . 83 ദശലക്ഷം പേർ ബസ് സർവ്വീസുകൾ ഉപയോഗപ്പെടുത്തി. 86.2 ദശലക്ഷംപേർ ടാക്സി കാറുകളും 21 ദശലക്ഷം പേർ ഷെയർ ടാക്സികളും ഉപയോഗിച്ചു. 9.1 ദശലക്ഷം ആളുകളാണ് അബ്രാ, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് തുടങ്ങിയ ജലഗതാഗതത്തെ ആശ്രയിച്ചത്.
2023 ന്റെ ആദ്യ പകുതിയിൽ റെഡ്, ഗ്രീൻ ലൈനുകളിലുമായി ദുബായ് മെട്രോ 123.4 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളിലൂടെയാണ് ഭൂരിഭാഗം യാത്രക്കാറം യാത്രചെയ്തത്. ചുവപ്പ്, പച്ച ലൈനുകളിലായി ബുർജുമാൻ സ്റ്റേഷൻ 7.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി, യൂണിയൻ സ്റ്റേഷൻ 5.6 ദശലക്ഷം യാത്രക്കാർ ഉപയോഗിച്ചെന്നും ഉപയോഗിച്ചെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു. പൊതുഗതാഗത മേഖലയിലെ സേവനങ്ങളെ ജനങ്ങൾ ആശ്രയിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും തെളിവാണ് കണക്കുകളെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു