സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
“തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതു റോഡുകളിൽ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നോ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുന്നതിൻ്റെ അപകടസാധ്യതകൾ വളരെ വലുതാണ്, ഈ ഉൽപ്പന്നങ്ങൾ അറിയപ്പെടാത്തതും കാലഹരണപ്പെട്ടതും അവയുടെ സുരക്ഷയും മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ ശരിയായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായിട്ടില്ലാത്തതും ആയിരിക്കാം,” ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഇൻഫിൽട്രേറ്റർസ് കൺട്രോൾ സെക്ഷൻ വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ താലിബ് മുഹമ്മദ് അൽ അമേരി പറഞ്ഞു.
അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പൊലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.