ബലിപെരുന്നാൾ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിച്ച് ദുബായ് മുൻസിപ്പാലിറ്റി. ദുബൈയിൽ നടപ്പാക്കിയ ആരോഗ്യ സുരക്ഷക്കായി കൊണ്ടുവന്ന നിയമങ്ങളും നിയന്ത്രണങ്ങളും സുരക്ഷ നിലവാരവും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എമിറേറ്റിലെ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ, ചെറുകിട സ്റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധനക്കും നിരീക്ഷണത്തിനും ആയി പ്രത്യേക ടീമിനെ നിയോഗിച്ചു. ബലിപെരുന്നാൾ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അറവുശാലകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംഭരണശാലകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്താൻ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഏതെങ്കിലും രീതിയിൽ ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉണ്ടെങ്കിൽ 800900 നമ്പറിൽ അറിയിക്കാം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

