വേനൽ ഇടവേളക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബൈ മിറക്കിൾ ഗാർഡൻ തുറന്നു.
നൂറിൽ പരം വർഗങ്ങളിൽപെട്ട പുഷ്പങ്ങൾ മിറക്കിൾ ഗാർഡനിലുണ്ട്. 72,000 ചതുരശ്ര അടി വിസ്ത്രതിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിൽ 15 കോടി പൂക്കളുണ്ട്. പൂക്കളാൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങൾ, ഉയർന്നു പറക്കുന്ന സ്ത്രീയുടെ മാതൃകയിൽ നിർമിച്ച ഫ്ലോട്ടിങ് ലേഡി, എമിറേറ്റ്സ് എ 380 വിമാനത്തിന്റെ മാതൃകയിൽ പൂക്കൾകൊണ്ട് നിർമിച്ച കൂറ്റൻ വിമാനം, അരയന്നങ്ങളും വെള്ളവും നിറഞ്ഞ ലേക് പാർക്ക് എല്ലാം മിറക്കിൾ ഗാർഡനിലെ ആകർഷങ്ങൾ ആണ്
ഗാർഡനിലേക്കുള്ള പ്രവേശന നിരക്കും അധികൃതർ പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 75 ദിർഹമും മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 60 ദിർഹമുമാണ് ഫീസ്. മൂന്ന് വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. www.dubaimiraclegarden.com എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റെടുക്കാം