ദുബൈ കെഎംസിസി സാംസ്‌കാരിക സമ്മേളനം ഡിസംബർ ഒന്നിന്

യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക സമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും. CDA സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്റ് ഡയരക്ടർ മുഹമ്മദ് അൽ മുഹൈറി, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പെടെയുള്ള നേതാക്കളും അറബ് പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ ഉന്നത വ്യകതിത്വങ്ങളും സംബന്ധിക്കും.

‘ഒരുമയുടെ പെരുന്നാൾ’ എന്നതാണ് ഈ വർഷം മുതൽ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ സന്ദേശം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതവും തൊഴിലും നൽകി സംരക്ഷിക്കുന്ന യുഎഇ യുടെ ദേശീയദിനം വളരെ അഭിമാനത്തോടെയാണ് ദുബൈ കെഎംസിസി ആഘോഷിക്കുന്നതെന്ന് ദുബൈ കെഎംസിസി ഈദ് അൽ ഇത്തിഹാദ് ആഘോഷ സ്വാഗത സംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇശൽ നൈറ്റിൽ മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ഷാഫി കൊല്ലം, ആദിൽ അത്തു. കണ്ണൂർ മമ്മാലി എന്നിവർ അണിനിരക്കും. കെഎംസിസി കലാകാരന്മാരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

നാലരപ്പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കെഎംസിസി മികവാർന്ന പരിപാടികളോടെ യുഎഇ ദേശീയദിനവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും എല്ലാ വർഷവും ആഘോഷിച്ചു വരുന്നുണ്ട്. അര ലക്ഷം ആക്റ്റീവ് മെമ്പർമാരുള്ള ദുബൈ കെഎംസിസി കോവിഡ് മഹാമാരിക്കാലത്ത് ഉൾപ്പെടെ ചെയ്ത മഹത്തായ സേവന പ്രവർത്തനങ്ങളിലൂടെ മികച്ച വിദേശ സന്നദ്ധ സംഘടന എന്ന അംഗീകാരത്തിന് അർഹമാവുകയുണ്ടായി. സേവന പ്രവർത്തനത്തിലൂടെ ദുബൈ കെഎംസിസിയിലെ ഒട്ടേറെ വളണ്ടിയർമാർക്ക് ഗോൾഡൻ വിസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ സമേതം ആസ്വദിക്കാവുന്ന വിധമാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിന്റെ വിജയത്തിനായി അതിവിപുലമായ പ്രചാരണ പ്രവർത്തങ്ങൾ നടന്നുവരുന്നതായും നേതാക്കൾ പറഞ്ഞു.

ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി ഈദ് അൽ ഇത്തിഹാദ് സ്വാഗത സംഗം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, ജനറൽ കൺവീനർ യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി സിഡിഎ ഡയറക്ടർ ബോർഡ് അംഗങ്ങളായ റാശിദ് അസ്‌ലം, ഒ.കെ ഇബ്രാഹിം, അഡ്വ. ഖലീൽ ഇബ്രാഹിം , റയീസ് തലശ്ശേരി, സമദ് എടക്കുളം, മീഡിയ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കൊടുങ്ങലൂർ, കൺവീനർ സൈനുദ്ധീൻ ചേലേരി, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് പട്ടാമ്പി, കൺവീനർ കെ പി എ സലാം, ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ ഹംസ തൊട്ടിയിൽ, എ സി ഇസ്മായിൽ, ബെൻസ് മഹമൂദ് ഹാജി, എന്നിവർ സംബന്ധിച്ചു..

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...