2025-ൽ 95.2 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം, വർഷം എന്നീ റെക്കോർഡുകളാണ് 2025-ൽ വിമാനത്താവളം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബർ ദുബായ് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു. 8.7 ദശലക്ഷം സന്ദർശകരാണ് 2025 ഡിസംബറിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചത്.
2025-ലെ നാലാം പാദവും എക്കാലത്തെയും ഏറ്റവും തിരക്കേറിയതായിരുന്നു. 2024-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രികരുടെ എണ്ണമാണ് 2025-ൽ രേഖപ്പെടുത്തിയത്.

