ദുബായ് ഗ്ലോബൽ വില്ലജ് നാളെ അടക്കും, സന്ദർശക ഒഴുക്ക് തുടരുന്നു

യുഎഇയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ ഈ സീസൺ നാളെ അവസാനിക്കും. അവസാനദിനങ്ങളിൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2024 ഒക്ടോബർ 16-ന് ആരംഭിച്ച 29-ആം സീസണിൽ യുഎഇയിൽ നിന്നും വിദേശത്തുനിന്നുമായി ദശലക്ഷക്കണക്കിന് സന്ദർശകരാണ് ​ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കിയിരുന്നു. ഏ​പ്രി​ൽ 28 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ വർഷത്തെ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 11 വ​രെ ഈ സൗകര്യം ല​ഭ്യ​മാ​കും. നേ​ര​ത്തെ മൂ​ന്നു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​​ര​ൻ​മാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം സൗ​ജ​ന്യമെങ്കിൽ ഇക്കുറി സീസൺ അവസാനിക്കുന്നതിന് മുന്നോടിയായി 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടികൾക്കും സൗ​ജ​ന്യ​ പ്ര​വേ​ശ​നം അനുവദിച്ചിരിക്കുമായാണ് അധികൃതർ.

അവസാന ദിനങ്ങളിൽ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 50 ദി​ർ​ഹ​മി​ന്​ അ​ൺ​ലി​മി​റ്റ​ഡ്​ ആക്സസ് ഓ​ഫ​ർ എന്ന രീതിയിലാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുനൂറോളം റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ കാ​ർ​ണി​വ​ൽ മേ​ഖ​ല. ഇ​വി​ടെ എ​ല്ലാ റൈ​ഡു​ക​ളി​ലും പരിധിയില്ലാതെ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ആനുകൂല്യത്തിലൂടെ സാധിക്കും. എന്നാൽ മറ്റു ചില മേഖലകളിൽ തി​ര​ഞ്ഞെ​ടു​ത്ത റൈ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഈ ​ഓ​ഫ​ർ എ​ന്നും​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 60 മീറ്റർ ഫെസ്റ്റിവൽ വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ഡ്രം, ഹോണോലോ-ലൂപ്പ് തുടങ്ങിയ ആവേശം തേടുന്നവർക്കുള്ള വിനോദങ്ങൾക്കൊപ്പം ഹോളണ്ട് വിൻഡ് വീൽ സ്വിസ് സ്വിംഗ്, സെവൻ സീ പൈറേറ്റ്, കുട്ടികൾക്കുള്ള സ്പാനിയ ബോട്ട് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.മേ​യ്​ 11ന്​ ​സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ഫ​ർ ല​ഭ്യ​മാ​കും. EXO പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി, ചാലഞജ് സോൺ തുടങ്ങി കുട്ടികൾക്ക് ആവേശമായപരിപാടികളിലും റൈഡുകളിലും പങ്കെടുക്കാനും സാധിക്കും.

ഗ്ലോ​ബ​ൽ വി​ല്ലേ​ജ് അധികൃതർ സാമൂഹിക മാധ്യമമായ എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെയാണ് ഇക്കാര്യം അറിയിച്ചത്. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെയും കുട്ടികളെയും വിനോദസഞ്ചാരികളെയും ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​​ പു​തി​യ ആനുകൂല്യം പ്ര​ഖ്യാ​പി​ച്ച​ത്. ആവേശകരമായ ഒട്ടേറെ പരിപാടികൾ ഗ്ലോബൽ വില്ലേജിൽ പുരോഗമിക്കുകയാണ്.

വൈവിധ്യ പരിപാടികളോടെയാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിസ്മയക്കാഴ്ചകളും സാഹസിക, വിനോദ പ്രവർത്തനങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ ഓരോ പതിപ്പും സന്ദർശകർക്ക് സമ്മാനിക്കുന്നത്. അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം, ഭക്ഷണം, കരകൗശല വസ്തുക്കൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാമാണ് വിവിധ പവിലിയനുകളിൽ ഉള്ളത്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെ പവിലിയനിലും വലിയ ജനത്തിരക്കും കാണാമായിരുന്നു. മിക്ക പവിലിയനിലും അവസാന ദിനങ്ങളിൽ വലിയ വിലക്കുറവും നൽകുന്നുണ്ട്.

ഈ വർഷം, ജോർദാൻ, ഇറാഖ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് പുതിയ പവലിയനുകൾ ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചു . ഇവയിൽ ആകെ 30 പവലിയനുകൾ ഉണ്ട്, ഓരോന്നിലും ഒരു രാജ്യത്തിന്റെ സംസ്കാരം, പരമ്പരാഗത വിപണികൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നു.

ഹൗസ് ഓഫ് ഫിയർ, റയിൽവേ മാർക്കറ്റ്, റോഡ് ഓഫ് ഏഷ്യ, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവയെല്ലാം ഒട്ടേറെപ്പേരെ ആകർഷിക്കുന്നുമുണ്ട്. ലോകോത്തര കലാകാരന്മാരുടെ കലാസന്ധ്യകളും വിവിധ പരിപാടികളും ഇക്കുറി നടന്നു. കൂടാതെ വിശേഷദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിപുലമായരീതിയിലാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ നേരിട്ടറിയാനും ഉത്പന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകളും വിനോദ പരിപാടികളും ആസ്വദിക്കാനും ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.

പതിവ് തെറ്റാതെ മാനത്ത് വർണ്ണങ്ങൾ വാരിവിതറി കരിമരുന്ന് പ്രയോഗവും നടക്കുന്നുണ്ട്. കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കാർണിവൽ പ്രദേശത്തിന് സമീപത്തായി രണ്ട് നിലകളുള്ള റസ്റ്ററന്റ് പ്ലാസയും ഇത്തവണയുണ്ട്. കൂടതെ സംഗീതത്തോടൊപ്പം തീതുപ്പി ലേസർ വർണ്ണങ്ങളിൽ നൃത്തവുമായി തടാകനടുവിൽ ഡ്രാഗണും ഉണ്ട്. ഗ്ലോബൽ വില്ലേജിന്റെ 29-ആം സീ​സ​ൺ മേ​യ്​ 11ന്​ ​അ​വ​സാ​നി​ക്കും.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...