ദുബൈ താമസ-കുടിയേറ്റ വകുപ്പ് മാതൃദിനം ആചരിച്ചു

അറബ് ലോകത്തെ മാതൃദിനം ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ)വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യം മാർച്ച് 21 ആണ് മാതൃദിനമായി ആചരിക്കുന്നത്. അമ്മമാരെ ആദരിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി ലക്ഷ്യമിട്ടുള്ള ദിനാചരണ പരിപാടികൾ വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫീസിലാണ് നടന്നത്. വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

ചടങ്ങുകളുടെ ഭാഗമായി, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച “മദേഴ്‌സ് എൻഡോവ്‌മെൻ്റ്” സംരംഭത്തെ പിന്തുണക്കാൻ ജ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഓൺലൈൻ പവലിയൻ സജ്ജീകരിച്ചു. നിരവധി ജീവനക്കാർ സംരംഭത്തെ പിന്തുണച്ച് പങ്കാളികളായി.

ജീവനക്കാർക്ക് അവരുടെ അമ്മമാരോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമും ഒരുക്കിയിരുന്നു. “മേക്ക് ഹെർ ഹാപ്പി വിത്ത് എ മെസേജ്” – എന്ന സന്ദേശ പരിപാടിയിലൂടെ ജീവനക്കാർ അമ്മമാരോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. വ്യക്തിപരമാക്കിയ സന്ദേശങ്ങളിലൂടെ, അമ്മമാർ അനുദിനം പ്രകടിപ്പിക്കുന്ന നിസ്വാർത്ഥമായ അർപ്പണബോധത്തിനും സ്‌നേഹത്തിനുമുള്ള ആഴമായ ആദരവുകൾ ജീവനക്കാർ പ്രകടിപ്പിച്ചു.

സമൂഹത്തിന് അമ്മമാർ നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുകയും അവരോടുള്ള അഭിനന്ദനം, നന്ദി, പിന്തുണ എന്നിവയുടെ സംസ്കാരം വളർത്തുകയും ചെയ്യുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ജിഡിആർഎഫ്എ ദുബൈ പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് അറിയിച്ചു.

കേരളത്തിൽ മെയ് ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

കനത്ത ചൂട് തുടരുന്നതിനാൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം....

ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ടെസ്റ്റ് ബഹിഷ്കരിക്കും, ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ...

ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി....

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്‌സേന...

മോശം കാലാവസ്ഥ: ദുബായിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം...

യുഎഇയിൽ മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്

യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന്...

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു, ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം

യു എ ഇയിൽ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്‍റ്...