ദുബൈയിൽ പുതുവർഷത്തിൽ ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പ്രധാനകേന്ദ്രമായ ‘ദുബായ് ഫ്രെയിമിൽ’ ഇക്കുറി വെടിക്കെട്ടിന് പുറമെ ഇതാദ്യമായി വിസ്മയിപ്പിക്കുന്ന ഡ്രോൺ പ്രദർശനവും ദുബായ് ഫ്രെയിമിൽ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബായെയും കൂടാതെ ബുർജ് അൽ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ എന്നിവിടങ്ങളിൽ വെടിക്കെട്ടോടെ ഇത്തവണ ആകാശം വർണാഭമാകും.
ദുബായ് ഗ്ലോബൽ വില്ലേജിൽ ന്യൂ ഇയറിന് 7 വെടിക്കെട്ട്, 7 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് 7 വെടിക്കെട്ട് നടക്കുക. ദുബായ് ഗ്ലോബൽ വില്ലേജിൽ ഒറ്റ രാത്രിയിൽ ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യു എ ഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM, ഇന്ത്യ 10.30 PM, പാകിസ്ഥാൻ 11 PM, യു എ ഇ 12 PM. തുർക്കി 1 AM എന്നിങ്ങനെയാണ് മാനത്ത് കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക. കൂടാതെ ഡ്രോൺ പ്രദർശനവും ഉണ്ടാകും.

