യു.എ.ഇയിൽ 22 വർഷത്തെ പരിചയ സമ്പത്തുള്ള ഡോ. ഷൗക്കത്ത് അലി സി.ടി വിന്റെ എല്ലാവിധ ഡെന്റൽ സർവീസുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഡോ. ഷൗക്കു ഡെന്റൽ ആൻഡ് ഇമ്പ്ലാന്റ് ക്ലിനിക്കിന് അൽ ബദ്അ- ജുമൈറ 1, അൽ ഗസൽ മാളിൽ തുടക്കമായി, അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇമ്പ്ലാന്റ് ചികിത്സയെ “Same-Day / Same-Hour Implant” എന്ന ഒരു ഉയർന്ന നിലവാരത്തിലെ സംവിധാനമായി വികസിപ്പിക്കാനായതാണ് ഡോ. ഷൗക്കു ഡെന്റൽ ആൻഡ് ഇമ്പ്ലാന്റ് ക്ലിനിക്കിന്റെ പ്രത്യേകത.
ഗുണമേന്മയുള്ള കോസ്മെറ്റിക് ദന്തക്രമീകരണവും, ഡിജിറ്റൽ സ്മൈൽ ഡിസൈനിങുമെല്ലാം ഇവിടെ ലഭ്യമാണ്. TM joint, സൈനസുകൾ, പല്ലുകൾ എന്നിവയുടെ വിശദമായ 3-D ഡിജിറ്റൽ ചിത്രങ്ങൾ, ഓരോ രോഗിയുടെയും 3D ഇമേജുകളും AI അനാലിസിസും ഉപയോഗിച്ച് പല്ലുകളുടെ കേടുപാടുകളും തേയ്മാനങ്ങളും ഉടൻ കണ്ടെത്തി അവരുടെ മൊബൈലിലേക്ക് തന്നെ അയക്കുന്ന സംവിധാനവുമുണ്ട്. ഗർഭിണികൾക്ക് എക്സറേ ഇല്ലാതെ പല്ലിലെ കേടുകൾ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയും ഇവിടെ പ്രയോജനപ്പെടുത്താൻ സാധിക്കും. ഓർത്തോണ്ടിക്സ്, ഇമ്പ്ലാൻറ്, ജനറൽ ഡെന്റിസ്ട്രി, പീഡിയാട്രിക് ഡെന്റൽ കെയർ എന്നീ എല്ലാ ചികിത്സകളും ഇവിടെ ലഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സത്യസന്ധവും മികച്ച ചികിത്സ നൽകുകയും ഓരോ രോഗിയുമായും ദീർഘകാല വിശ്വാസബന്ധം സ്ഥാപിക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. ഷൗക്കു പറഞ്ഞു. യുഎഇ കൂടാതെ ഓസ്ട്രിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഡെന്റൽ ഇമ്പ്ലാൻറോളജിയിലെ മെന്ററും ട്യൂട്ടറും ആയി ഡോ. ഷൗക്കു പ്രവർത്തിക്കുന്നുണ്ട്.

