യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണമികവും പ്രശംസനീയം: തമിഴ് നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി- ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരം ഭരണ സമ്പ്രദായമാണെങ്കിലും, ഏത് വിഭാഗത്തിൽ പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ഏറ്റവും പ്രധാന പ്രശ്നം നിർവഹണത്തിലെ പോരായ്മയാണെന്ന് ഡോ.പളനിവേൽ ത്യാഗരാജൻ നിരീക്ഷിച്ചു.

ആഗോളതലത്തിൽ പ്രതിഭാശാലികളായ തമിഴ് നാട് സ്വദേശികൾ ഉയർന്ന് വരാൻ കാരണം സർക്കാരിന്റെ ദ്വിഭാഷാ നയമാണ്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷ് പഠിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ള ജോലികൾ സംസ്ഥാനത്തേക്ക് വരുമ്പോഴോ മികച്ച തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോഴോ തമിഴ് നാട്ടിൽ നിന്നുള്ളവർക്ക് ഇത് ഗുണകരമായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക രംഗത്ത് മാറ്റം അനിവാര്യമാണെന്നും മാറ്റത്തിന് തയ്യാറായില്ലെങ്കിൽ നയങ്ങൾ കാല ഹരണപ്പെട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മാറിയ ലോക ക്രമത്തിൽ സാമ്പത്തിക നയ വിദഗ്ദ്ധർ മാറ്റത്തിന്റെ വക്താക്കളാവണമെന്നും സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ മന്ത്രി ആഹ്വാനം ചെയ്തു.

സർക്കാരുകളുടെ കാതലായ നാല് സാമ്പത്തിക ചുമതലകളും അദ്ദേഹം എടുത്തുകാട്ടി. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തം ന്യായവും മാന്യവുമായ രീതിയിൽ ധന സമാഹരണം നടത്തുക എന്നതാണ്. ഈ രീതിയിൽ ആർജിക്കുന്ന ധനം അടിസ്ഥാന സൗകര്യങ്ങൾ,പൊതു വിദ്യാഭ്യാസം,ആരോഗ്യം , ഗതാഗതം എന്നീ മേഖലകളിൽ നിക്ഷേപിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.
മറ്റൊന്ന് സ്വകാര്യ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക. ഉദ്യോഗസ്ഥ ഇടപെടലുകൾ പരമാവധി ഒഴിവാക്കി എല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിച്ച് സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രാപ്തരാക്കുക. കൂടാതെ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നത് സർക്കാരുകൾ മുഖ്യ ചുമതലയായി കരുതണം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സാധാരണ പൗരന് നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക ആനുകൂല്യം നൽകേണ്ടതുണ്ടെങ്കിൽ നൽകാൻ സർക്കാരുകൾ തയ്യാറാവണം. സർക്കാരുകൾക്ക് അവയുടെ ധന ഭദ്രത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. ബാലൻസ് ഷീറ്റ്, കടം എടുക്കൽ, റവന്യൂ,ചെലവ് തുടങ്ങിയ അടിസ്ഥാന ധനകാര്യ പ്രവർത്തനങ്ങൾ വിശ്വാസ്യതയോടെ നിർവഹിക്കുക എന്നത് സർവ പ്രധാനമാണെന്ന് ഡോ.പളനിവേൽ ത്യാഗരാജൻ വിശദീകരിച്ചു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...