75-ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ, വളര്‍ച്ചയുടെ ശ്രദ്ധേയമായ ഒരു യായ്ര: ഡോക്ടര്‍ ആസാദ് മൂപ്പന്‍

ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന് പിന്നിട്ട വഴികളുടെ പതിഫലനത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍.

“സ്വതന്ത്ര രാഷ്ട്രത്തില്‍ നിന്ന് താരതമ്യേന കുറഞ്ഞ കാലയളവില്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നിലേക്കുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. 2027-ഓടെ, രാഷ്ട്രം ജപ്പാനെയും ജര്‍മ്മനിയെയും പോലെയുള്ള സാമ്പത്തിക ശക്തികളെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രവചിക്കപ്പെട്ട ജിഡിപി 5 ട്രില്യണ്‍ യുഎസ് ഡോളര്‍ കവിയുന്നു. ആഗോളതലത്തിലുള്ള പല പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ 7.3% ജിഡിപിയുടെ ശക്തമായ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സങ്കീര്‍ണ്ണമായ ആഗോള വെല്ലുവിളികളെ മറികടക്കാന്‍ രാജ്യത്തിനുള്ള കഴിവിന്റെ തെളിവാണ്.പ്രതിരോധശേഷി, നൂതനത്വം, നിശ്ചയദാര്‍ഢ്യം എന്നിവയാല്‍ നയിക്കപ്പെടുന്ന ഇന്ത്യ, വിവിധ മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് ആഗോള നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നു. ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്ന മേഖലകളാണ്. ഈ മേഖലകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നു. ആഭ്യന്തരമായുള്ള ശക്തമായ ഡിമാന്‍ഡാണ് ഈ വളര്‍ച്ചയുടെ പ്രധാന പ്രേരകഘടകം. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഈ ഡിമാന്റ് അഭിവൃദ്ധി പ്രാപിക്കാനുള്ള
ഇന്ത്യയുടെ കഴിവ് പ്രകടമാക്കുന്നു. 1.42 ബില്യണ്‍ ജനസംഖ്യയുടെ പിന്തുണയോടെ, ഇന്ത്യ എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ സ്ഥിരോത്സാഹത്തോടെ മുന്നോട്ട് കുതിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുമെന്ന്
പ്രതീക്ഷിക്കുന്ന ആരോഗ്യമേഖല മികച്ച വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. ബിസിജി
കണക്കനുസരിച്ച്, ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ ഈ മേഖലയ്ക്ക് 10 മടങ്ങ്
വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്, 2022ല്‍ 2.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2030
ആകുമ്പോഴേക്കും 37 ബില്യണ്‍ ഡോളറായി ഇത് വളരും. ജനസംഖ്യയുടെ
വലിയൊരു വിഭാഗം നിലവില്‍ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ
സ്‌കീമില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ദരിദ്രരും അധഃസ്ഥിതരുമായ 300
ദശലക്ഷം വ്യക്തികള്‍ക്ക് പ്രാപ്യമായ ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം
ഇത് സാധ്യമാക്കുന്നു.

താങ്ങാനാവുന്ന ചെലവില്‍ മികച്ച ക്ലിനിക്കല്‍ സൊല്യൂഷനുകള്‍ നല്‍കുന്ന
മെഡിക്കല്‍ പ്രതിഭകളുടെ ശക്തികേന്ദ്രമായാണ് ഇന്ത്യ എപ്പോഴും
അറിയപ്പെടുന്നത്. വര്‍ഷങ്ങളായി രാജ്യത്തേക്കുള്ള മെഡിക്കല്‍ സംബന്ധമായ
യാത്രകളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ കാരണം ഇതാണ്, ഇത് ഹീല്‍ ഇന്‍ ഇന്ത്യ
സംരംഭത്തിനും പ്രചോദനം നല്‍കുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക്
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നതും എളുപ്പം
പാപ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭൂമി – ഒരു ആരോഗ്യം എന്ന
കാഴ്ചപ്പാടാണ് ഇതിനെ നയിക്കുന്നത്. നീതി ആയോഗ് പറയുന്നതനുസരിച്ച്,
മെഡിക്കല്‍ യാത്രാ മേഖല 2026 ഓടെ 9 ബില്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍
ഒരുങ്ങുകയാണ്.

ഇന്ത്യന്‍ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി പ്രതിബദ്ധതയോടെ
പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ ആസ്റ്ററിനെ
പ്രതിനിധീകരിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ഇന്ത്യയില്‍ ലിസ്റ്റ്
ചെയ്യപ്പെട്ട മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യത്തെ ഹെല്‍ത്ത് കെയര്‍
കമ്പനികളിലൊന്നായ ഞങ്ങള്‍ എല്ലായ്പ്പോഴും മിതമായ ചെലവില്‍ ആരോഗ്യ
സംരക്ഷണം ഉറപ്പുവരുത്തുകയും, മികച്ച ഗുണനിലവാരത്തോടെ അവര്‍ക്ക്
സേവനം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 34 ആശുപത്രികള്‍, 131
ക്ലിനിക്കുകള്‍, 502 ഫാര്‍മസികള്‍, 7 രാജ്യങ്ങളിലായി 251 ലാബുകളും, പേഷ്യന്റ്
എക്‌സ്പീരിയന്‍സ് സെന്ററുകളും സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
കൂടാതെ myAster ആപ്പിന്റെ ഡിജിറ്റല്‍ റീച്ചിനൊപ്പം, ലോകമെമ്പാടുമുള്ള
ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ ആക്സസ്
ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയില്‍, 5 സംസ്ഥാനങ്ങളിലുടനീളമുള്ള

വിപണികളിലുടനീളം ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും,
വ്യാപാര ബന്ധങ്ങള്‍, അറിവ്, കഴിവുകളുടെ കൈമാറ്റം എന്നിവയിലൂടെയും
വര്‍ഷങ്ങളായി ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അവിഭാജ്യമായ
പങ്ക് വഹിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും
വലിയ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലൊന്നായി യുഎഇയും ജിസിസി
മേഖലയും തുടരുന്നതിനാല്‍ ഈ കൂട്ടായ പുരോഗതിയില്‍ ഞങ്ങള്‍ക്ക് ഏറെ
ആത്മവിശ്വാസമുണ്ട്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖല, അതിവേഗ
സാങ്കേതിക വികസനം, ഗവണ്‍മെന്റിന്റെ പിന്തുണയുള്ള സംരംഭകത്വ
മനോഭാവം എന്നിവയാല്‍ ഇന്ത്യ വലിയ സാധ്യതകളുള്ള ഒരു രാജ്യമായി
തുടരുന്നു. അതേസമയം ഈ മേഖലകളില്‍ ലോക നേതൃത്വമായി
ഉയര്‍ന്നുവരാനുള്ള കാഴ്ചപ്പാടോടെ മുന്നോട്ട് നീങ്ങുന്ന യുഎഇ, ഇന്ത്യയുടെ
പ്രധാന നിക്ഷേപകരായി തുടരുകയും ചെയ്യും.

നാം ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ഭൂതകാലത്തെ
ബഹുമാനിക്കാനും വര്‍ത്തമാനകാലത്തെ ആഘോഷിക്കാനും, ഇന്ത്യ
ആഗോളതലത്തില്‍ പുരോഗതിയിലേക്ക് മുന്നേറുന്ന മികച്ച ഭാവി വിഭാവനം
ചെയ്യുകയും ചെയ്യുന്ന ഒരു നിമിഷമാണിത്. ഇതുവരെയുള്ള യാത്ര ശ്രദ്ധേയമാണ്,
വരും വര്‍ഷങ്ങളില്‍ ഇതിലും വലിയ നേട്ടങ്ങള്‍ക്കായി നമ്മുടെ രാജ്യം
സജ്ജവുമാണ്”. ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...