മിയ മേഖലയിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനം ‘ഡിഫ്ലക്സ് 2024’ന് തുടക്കമായി

ദുബായ് ഇൻ്റർനാഷനൽ ഫൂട് വേർ & ലെതർ പ്രൊഡക്റ്റ്സ് എക്സ്പോ (ഡിഫ്ലക്സ് 2024) ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഫെസ്റ്റിവൽ അരീനയിൽ ആരംഭിച്ചു. പാദരക്ഷാ, തുകൽ ഉൽപ്പന്ന മേഖലയിൽ നിന്നുള്ള 50 ലധികം നിർമ്മാതാക്കൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ 250 ലധികം പ്രശസ്ത ബ്രാൻ്റുകൾ 10,000ത്തിലധികം ഉൽപ്പന്ന ശ്രേണിയുമായാണ് എത്തിയിരിക്കുന്നത്. ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സ്പെയിൻ, തായ്ലാൻ്റ്, പാക്കിസ്താൻ, യു.എ.ഇ, ജോർദാൻ, സിറിയ, തുർക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പാദരക്ഷാ, തുകൽ ഉൽപ്പന്ന ഹബ്ബുകളിലെ മുൻനിര പങ്കാളികളാണ് ഇത്തവണയും പ്രദർശനത്തിലുണ്ട്.

2030ഓടെ തുകൽ ഉൽപ്പന്ന കയറ്റുമതിയിൽ 13.70 ബില്യൻ ഡോളർ ടേണോവർ എന്ന ലക്ഷ്യാർത്ഥം ഇന്ത്യ പ്രവർത്തിച്ചു വരുന്നതിനാൽ പ്രത്യേകിച്ചും, ഇന്ത്യയുടെ തുകൽ ഉൽപ്പന്ന- പാദദരക്ഷാ വ്യവസായത്തിന് മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ (മിയ) വിപണികൾ വലിയ സാധ്യതകളാണ് തുറന്നു തരുന്നത്. ഇനിയുമത് കൂടുതൽ ഉപയോഗിക്കപ്പെടേണ്ടിയിരിക്കുകയാണ്. തന്ത്രപരമായ വളർച്ചാ നീക്കം പരിഗണിക്കുമ്പോൾ ഈ നിരീക്ഷണം ശരിയാണെന്ന് ബോധ്യമാകുമെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിലെ ലെതർ എക്സ്പോർട്ട് കൗൺസിൽ (എൽ. ഇ സി) എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.സെൽവം ഐ.എ.എസ് പറഞ്ഞു. ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിൽ ജി.സി.സി വിപണികൾ, വിശേഷിച്ചും യു.എ.ഇയും സൗദിയും മുഖ്യ പങ്കാളിത്തം വഹിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. 2024-’25 ധനകാര്യ വർഷാർധത്തിൽ ലെതർ, ഫൂട് വേർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.45 ബില്യൻ ഡോളറാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

2023-‘24 കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ഫൂട് വേർ-തുകൽ, തുകൽ ഉൽപ്പന്ന കയറ്റുമതി 4.69 ബില്യൻ ഡോളറായിരുന്നുവെന്നും, ഇന്ത്യക്കും യു.എ. ഇക്കുമിടക്കുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സേപ) ഉൾപ്പെടെയുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്.ടി.എ) പശ്ചാത്തലത്തിൽ ഇന്ത്യൻ ലെതർ-ഫൂട് വേർ ഉൽപ്പന്നങ്ങളുടെ വിപണിശേഷി വലിയ നിലയിലാണുള്ളതെന്നും ഡിഫ്ലക്സ് സംഘാടകരായ വെരിഫെയർ എം.ഡി ജോബി ജോഷ്വ പറഞ്ഞു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...