കൂടുതൽ സ്ഥലങ്ങളിൽ കിയോസ്‌കുകള്‍ തുറന്ന് ഡിവൈസ് പ്രൊട്ടക്ടര്‍ രംഗത്തെ ജി.സി.സി കമ്പനി ‘ബെയര്‍’. യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി ബെയര്‍ അൻപതില്‍പരം സ്ഥലങ്ങളിൽ കിയോസ്‌കുകള്‍ വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്കെല്ലാം തന്നെ സൗജന്യ ആജീവനാന്ത വാറന്റിയും (ഫ്രീ ലൈഫ് ടൈം വാറന്റി) കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഏറ്റവും അടുത്തായി നേരിട്ട് ബെയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്‍മാരുടെ സേവനം അപ്പപ്പോള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നതിനേക്കാള്‍, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം മികച്ച സൗകര്യത്തില്‍ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ഷോപ്പിങ് മാളുകളിലെ പ്രധാന ലൊക്കേഷനുകളില്‍ തന്നെ കിയോസ്‌കുകള്‍ തുറക്കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയതായി പാരന്റ് കമ്പനിയായ ‘ആമാല്‍’-ന്റെ എക്‌സിക്യുട്ടീവ് പാര്‍ട്ണര്‍ അല്‍ ഹരീത്ത് അല്‍ ഖലീലി പറഞ്ഞു. കിയോസ്‌കുകള്‍ വ്യാപകമാക്കുകവഴി ദിവസവും ആയിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് സുപ്രധാന സേവനങ്ങളെല്ലാം തന്നെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഓരോ ലോക്കേഷനിലും മികച്ച നിലവാരത്തോടെയുള്ള പ്രൊഫഷനല്‍ ഇന്‍സ്റ്റലേഷന്‍ സൗകര്യവും എളുപ്പം ലഭ്യമാകുന്നു.
ബെയര്‍ തങ്ങളുടെ ഉപഭോക്താവിൻ്റെ ജീവിതത്തിലെ നിസ്സീമമായ ഒരു ഭാഗമാവുക എന്നതാണ് ലക്ഷ്യമെന്ന് ആമാല്‍ ചീഫ് ബിസിനസ് എക്‌സിക്യുട്ടീവ് അനൂപ് എസ്.കെ. പറഞ്ഞു. ‘ഒരു മികച്ച ഉല്‍പന്നം മൂല്യവത്താകുന്നത് അത് എളുപ്പം ലഭ്യമാകുമ്പോള്‍ മാത്രമാണ്. വിശ്വസിക്കാവുന്ന, ഓണ്‍ ദ സ്‌പോട് സേവനമെന്ന ആവശ്യം പരിഗണിച്ചാണ് അമ്പതില്‍പരം പ്രധാന ലൊക്കേഷനുകളിലേക്ക് കിയോസ്‌കുകള്‍ വ്യാപിപ്പിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www. bareprotection.com സന്ദർശിക്കുക.