ഷാര്‍ജ: പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടവും ഇന്റോ അമേരിക്കന്‍ എഴുത്തുകാരനും ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ മേഖലയിലെ പ്രഗത്ഭനുമായ ദീപക് ചോപ്രയും ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ അതിഥികളായി എത്തും. രാത്രി 7 മണിക്ക് ബാള്‍റൂമിലാണ് ചോപ്ര അനുവാചകരുമായി സംവദിക്കുക. ഇന്ത്യയില്‍ വൈദ്യശാസ്ത്രം പഠിച്ച ദീപക് ചോപ്ര 1970-ല്‍ അമേരിക്കയിലേക്ക് കുടിയേറി. യുഎസില്‍ നിന്നും അദ്ദേഹം ഇന്റേണല്‍ മെഡിസിനില്‍ റെസിഡന്‍സിയും എന്‍ഡോക്രൈനോളജിയില്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കി. വൈദ്യശാസ്ത്രത്തിന്റെ ഇതര മേഖലകളെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി തെളിയിച്ച ചോപ്ര തന്റെ അനുഭവങ്ങള്‍ ഇന്ന് പങ്കുവെക്കും. ചോപ്രയുടെ പുസ്തകങ്ങളും വീഡിയോകളും ഇതര വൈദ്യശാസ്ത്രത്തിലെ അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളാക്കി മാറ്റി.
ഏഴരപതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ട കേരളമെന്ന സങ്കല്‍പത്തിന്റെ ഭൂത-വര്‍ത്തമാനകാലത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടം ഇന്ന് രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സംസാരിക്കും.