ഡാന്യൂബ് പ്രോപ്പർട്ടീസ് 1.4 ബില്യൺ പ്രോജക്റ്റായ “വ്യൂസ്” അനാവരണം ചെയ്തു

യുഎഇ ആസ്ഥാനമായുള്ള ഏറ്റവും സ്വീകാര്യവും ജനപ്രിയവുമായ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നായ ഡാന്യൂബ് പ്രോപ്പർട്ടീസ് “വ്യൂസ്” എന്ന പുതിയ ഉയർന്ന ഇരട്ട കെട്ടിടസമുച്ചയ പദ്ധതി അനാച്ഛാദനം ചെയ്തു. അപ്പാർട്ട്‌മെന്റുകളും സ്കൈ വില്ലകളും ഉൾപ്പെടുന്ന 1.4 ബില്യൺ ദിർഹത്തിന്റെ പ്രൊജക്റ്റ് ആണിത്. ഷെയ്ഖ് സായിദ് റോഡിനും ഡിഎംസിസി മെട്രോ സ്റ്റേഷനും അടുത്തായി ജെഎൽടിയിലെ ക്ലസ്റ്റർ കെ യിൽ ആണ് ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ JLT-യിലെ ആദ്യ പ്രോജക്ടായ വ്യൂസ് വരുന്നത്.

ജുമൈറ ലേക്‌സ് ടവേഴ്‌സിന്റെ (ജെഎൽടി) മാസ്റ്റർ ഡെവലപ്പറായ ഡിഎംസിസിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതി, ആസ്റ്റൺ മാർട്ടിൻ ഫർണിഷ് ചെയ്ത ഇന്റീരിയർ ഉൾപ്പെടെ മികച്ച സൗകര്യങ്ങളോടുകൂടിയ ആഡംബര ജീവിതത്തിന്റെ പുതിയ ലോകമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. ഉയർന്ന നിലവാരമുള്ള റിയൽ എസ്റ്റേറ്റ് വികസന വിപണിയിലേക്കുള്ള ഡെവലപ്പറുടെ നീക്കത്തെ അടയാളപ്പെടുത്തുന്ന ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ ആദ്യ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്റ്റാണിത്.

“ബിസിനസ്സുകൾക്കും താമസക്കാർക്കും സന്ദർശകർക്കും പുരോഗമനത്തിന് ആവശ്യമായതെല്ലാം നൽകുന്നതിനാൽ യുഎഇയിലെ ഏറ്റവും ജനപ്രിയമായ മിക്സഡ് യൂസ് കമ്മ്യൂണിറ്റിയായി JLT വളർന്നു. Viewz ഉം അതിന്റെ ആസ്റ്റൺ മാർട്ടിൻ ഫർണിഷ് ചെയ്ത ഇന്റീരിയറുകളും JLT-യുടെ പേര് വർധിപ്പിക്കുമെന്നും , അതിനാൽ ഈ പ്രോജക്റ്റ് സമൂഹത്തിലേക്ക് കൊണ്ടുവരാൻ ഡാന്യൂബ് പ്രോപ്പർട്ടീസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്” എന്നും ഡിഎംസിസിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു

പൂർത്തിയായിക്കഴിഞ്ഞാൽ, സ്റ്റുഡിയോകൾ, 1 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ, 2 & 3 ബെഡ്‌റൂം ഫ്ലാറ്റുകൾ, സ്കൈ വില്ലകൾ / ഡ്യുപ്ലെക്‌സ് ഹോംസ് എന്നിവ സജ്ജമാകും. എല്ലാ 2-3 ബെഡ്‌റൂം-അപ്പാർട്ട്‌മെന്റുകളും സ്കൈ വില്ലകളും സ്വകാര്യ സ്വിമ്മിംഗ് പൂളുകളോടെയാണ് നിർമ്മിക്കുന്നത്. ആസ്റ്റൺ മാർട്ടിൻ ഫർണിഷ് ചെയ്‌ത ഇന്റീരിയറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്‌ഷനോടുകൂടിയ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വില 9,50,000 ദിർഹം മുതൽ ആരംഭിക്കും

സുസജ്ജമായ ഹെൽത്ത് ക്ലബ്ബും ജിംനേഷ്യവും, സ്വിമ്മിംഗ് പൂൾ, കിഡ്‌സ് പൂൾ, ഓപ്പൺ എയർ ബാർബിക്യൂ ഏരിയ, ജോഗിംഗ് ട്രാക്ക്, ടെന്നീസ് കോർട്ട്, പാർട്ടി ഹാൾ, കിഡ്‌സ് ഏരിയ, കിഡ്‌സ് ഡേ കെയർ, നാനി ഓൺ ബോർഡ്, ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റ്, കുട്ടികളുടെ കുളം, ഡോക്ടർ ഓൺ കോൾ തുടങ്ങി 40 ഓളം സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ദശലക്ഷം ചതുരശ്ര മീറ്റർ JLTയിൽ വ്യാപിച്ചുകിടക്കുന്ന റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, വിനോദം, F&B ഓഫറിംഗുകൾ എന്നിവയുടെ ശ്രേണിയിലേക്ക് താമസക്കാർക്ക് ആക്‌സസ് ഉണ്ടായിരിക്കും. രണ്ട് സ്കൈബ്രിഡ്ജുകൾ രണ്ട് ഐക്കണിക് ടവറുകളെ ബന്ധിപ്പിക്കും.

“ആഡംബര ജീവിതത്തെ പുനർനിർവചിക്കുക മാത്രമല്ല, ഈ ഭാഗത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ ഫർണിഷ്ഡ് പ്രോജക്റ്റ് എന്ന നിലയിലും വ്യൂസ് ഓർമ്മിക്കപ്പെടും,” ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് ഡാന്യൂബ് പ്രോപ്പർട്ടീസിനെ വിപണിയിൽ ഒരു ലക്ഷ്വറി പ്രോപ്പർട്ടി ഡെവലപ്പറായി ഉയർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആസ്റ്റൺ മാർട്ടിൻ ഫർണിഷ് ചെയ്ത ഇന്റീരിയറുകൾ കാരണം വ്യൂസിലെ വീടുകളുടെ ഉടമകൾക്ക് ഉയർന്ന പ്രീമിയം പ്രയോജനപ്പെടുത്താൻ കഴിയും. നിക്ഷേപത്തിൽ ഉയർന്ന മൂല്യം നേടാൻ ഇത് വീട്ടുടമകളെ സഹായിക്കും”- റിസ്വാൻ സാജൻ പറഞ്ഞു.

വ്യൂസിലെ എല്ലാ വീടുകളും സുസ്ഥിര സവിശേഷതകളുള്ള സ്‌മാർട്ട് ഹോമുകളായി വികസിപ്പിക്കും. ഊർജ-കാര്യക്ഷമമായ ഓട്ടോമാറ്റിക് ലൈറ്റുകൾ, ജലസംരക്ഷണ സംവിധാനങ്ങൾ, എൽഇഡി ലൈറ്റിംഗ് ഫെയ്‌ഡോടുകൂടിയ പരിസ്ഥിതി സൗഹൃദവും ഭാവിയോടുകൂടിയതുമായ രൂപകൽപ്പന എന്നിവ ഈ പ്രോജക്റ്റിനുണ്ട്. നിക്ഷേപ മാനദണ്ഡമനുസരിച്ച് യോഗ്യത നേടുന്നവർക്ക് സർക്കാർ അംഗീകാരത്തിന് വിധേയമായി ഡാന്യൂബ് പ്രോപ്പർട്ടീസ് വീട്ടുടമകൾക്ക് 10 വർഷത്തെ ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നുണ്ട്

ഏറ്റവും ഉയർന്ന ലോഞ്ച്-ടു-ഡെലിവറി അനുപാതമുള്ള യുഎഇയിലെ ഏറ്റവും വിജയകരമായ ഡെവലപ്പർമാരിൽ ഒന്നെന്ന നിലയിൽ, ഡാന്യൂബ് ഗ്രൂപ്പ് അടുത്തിടെ Bayz, Glamz, Starz, Resortz, Elz, Lawnz എന്നിവ നിർമ്മിച്ച് നൽകി, കൂടാതെ ഈ വർഷം ആദ്യ പകുതിയിൽ മൂന്ന് പ്രോജക്റ്റുകൾ കൂടി പൂർത്തിയാവും. “Viewz”-ൽ വീട് വാങ്ങുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്ക് https://viewz.danubeproperties.ae/ സന്ദർശിക്കുക.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...