ദുബൈ: ‘ഡി 33’ എന്നപേരിൽ പ്രഖ്യാപിച്ച ദുബൈയുടെ ഇക്കണോമിക് അജണ്ട ഏറെ പ്രോത്സാഹനമേകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.
യുഎഇയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ മുന്‍നിരയില്‍ നില്‍ക്കാനും യുഎഇയിലെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികള്‍ മികച്ച സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 2022ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഗോള വ്യാപാരവളര്ച്ചയില് യു.എ.ഇ 19 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളോടും അതിന്റെ വളര്‍ച്ചയോടുമുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഇതിനകം തന്നെ ഒരു മുന്‍നിര സാമ്പത്തിക കേന്ദ്രമാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ദുബായിയെ ഏറ്റവും മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റാനുള്ള കാഴ്ചപ്പാട് പ്രചോദനമേകുകയും, ലോകമെമ്പാടും അവരുടെ സംരംഭങ്ങളെ വികസിപ്പിക്കാന്‍ പ്രാദേശിക സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യും. D33 യുടെ പരിവര്‍ത്തന പദ്ധതികള്‍ നിക്ഷേപത്തിന്റെ കൂടുതല്‍ ഇടനാഴികള്‍ തുറക്കുകയും ചെയ്യും. ഇത് ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഈ സജീവമായ നഗരത്തില്‍ അനന്തമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.