നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതൻ ഭഗത്

ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. നെറ്റ് വർക്കിങ്ങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ഇടവേളക്ക് ശേഷം തന്റെ പുതിയ നോവലും പ്രഖ്യാപിച്ച് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. ഷാർജ പുസ്തകമേളയിൽ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.

തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യാബാലനുമായി തുടങ്ങിയ നെറ്റ് വർക്കിങ്ങിന്റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി.
തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളി. ‘വീഡിയോ എത്ര വേണമെങ്കിലും കാണാം പുസ്തകം വായിക്കാൻ വയ്യ’ എന്നതാണ് കൗമാരക്കാരുടെ നിലപാട്. ഇത് ‘എനിക്ക് നടക്കാൻ വയ്യ, സദാ കാറിനകത്തിരിക്കാം’ എന്ന് പറയുന്നത് പോലെയാണ്. കുട്ടികൾ ഇന്ന് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

പ്രചോദക പ്രഭാഷകൻ എന്ന നിലയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു. ഇപ്പോൾ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 2011 ഇൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ വരുമ്പോൾ തന്റെ സിനിമ, തന്റെ നോവൽ എന്ന വ്യക്തിഗത വിചാരങ്ങളും നിലപാടുകളും മാത്രമാണ് ഉണ്ടായിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ജീവിത ദർശനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയെന്ന് ചേതൻ ഭഗത് പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ചോദ്യങ്ങൾക്ക് സരസമായും സഗൗരവമായും അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ്...

താത്‌കാലികമായി അടച്ച ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും

അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മൂലം അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഇന്ന് മുതൽ വീണ്ടും തുടരും. ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്കും നിങ്ങളെ മിസ്...