ഷാർജ : മാധ്യമ പ്രവർത്തകനായ ആർ അജയഘോഷ് എഴുതിയ ചെങ്കൊടിക്ക് തീ പിടിച്ച കാലം എന്ന പുസ്തകത്തിന്റെ യുഎഇ എഡിഷൻ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ നടന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിമാണ് പുസ്തകം പ്രകാശനം ചെയ്തത്. നടനും സംവിധായകനുമായ എം എ നിഷാദ് പുസ്തകം ഏറ്റ് വാങ്ങി. മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ ടി പ്രകാശ് പുസ്തകം പരിചയപ്പെടുത്തി. ആർ അജയഘോഷ് നന്ദി പറഞ്ഞു