യുഎഇയിൽ ആഗസ്റ്റ് അഞ്ചു മുതൽ എട്ട് വരെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) അറിയിച്ചു. മറ്റന്നാൾ വരെ രാജ്യത്തു പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ ഏജൻസി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കാലവർഷത്തിന്റെ ഭാഗമായ ന്യൂനമർദ്ദമാണ് യുഎഇയിലും മഴയ്ക്കു കാരണമാകുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം തിങ്കളാഴ്ച അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ചെറിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി. അൽഐനിൽ പല ഭാഗത്തും മഴ പെയ്തു. അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക്, കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു.