100 ദിര്‍ഹത്തിന് ഒരു മിനി മാര്‍ട്ട്, വേറിട്ട കാമ്പയിനുമായി ബിസ്മി ഗ്രൂപ്

‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന ആശയത്തില്‍ വേറിട്ട കാമ്പയിനുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ്. 100 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സധിക്കുന്ന വിധത്തില്‍ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് ഒരുക്കിയിരിക്കുന്നത്.

‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന ആശയത്തിലുള്ള ബിസ്മി മെഗാ ഫെസ്റ്റ് കാമ്പയിന്‍ 2024 ജനുവരി 15 മുതല്‍ മാര്‍ച്ച് 14 വരെയാണ് നടക്കുക. ഓഫര്‍ കാലയളവില്‍ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷന്‍ ഔട്‌ലെറ്റില്‍ നിന്നും മിനിമം 100 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തെ വാടക ഒഴിവാക്കി, കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. മിനി മാര്‍ട്ട് കൂടാതെ, 2 ഫ്രഞ്ച് നിര്‍മിത സിട്രോണ്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണ്‍ 15, ടിവി സെറ്റുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി മറ്റനവധി സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്. 100 ദിര്‍ഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പര്‍ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാവാം. എന്‍ട്രികള്‍ക്ക് പരിധികളില്ല. യോഗ്യമായ ഓരോ പര്‍ചേസും സമ്മാനം നേടാന്‍ പുതിയ അവസരമാണ്. യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്‌ലെറ്റില്‍ നിന്നും മിനിമം 300 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്ന ഗ്രോസറി/റെസ്‌റ്റോറന്റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്‌സിനും ഈ കാമ്പയിന്റെ ഭാഗമായ നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നതാണ്.

മറ്റാരും ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു കാമ്പയിന്‍ നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. യുഎഇയുടെ പേരു കേട്ട സംരംഭക മനോഭാവത്തിന് കൂടുതല്‍ പ്രോത്സാഹനമേകുക എന്നതും ഈ കാമ്പയിന്‍ കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഉപയോക്താവിന് ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാ ഉല്‍പന്നങ്ങളും ചില്ലറയായോ, അതുമല്ലെങ്കില്‍ ഹോള്‍സെയില്‍ വിലയില്‍ കാര്‍ട്ടണുകളില്‍ കൂടിയ അളവുകളിലോ വാങ്ങാനാകുന്ന വിധത്തില്‍ ദെനംദിന ഷോപ്പിംഗില്‍ പുത്തന്‍ അനുഭവമാണ് ബിസ്മി ഹോള്‍സെയില്‍ വാഗ്ദാനം ചെയ്യുന്നത് . സ്ഥിരതയോടും സജീവമായ ഇടപഴകലോടും കൂടി എല്ലാവര്‍ക്കും സേവനം നല്‍കുന്ന ഈ മേഖലയിലെ ആദ്യ പങ്കാളിത്ത സാമ്പത്തിക മോഡലായി ഇത് ഉയര്‍ന്നു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സൂപര്‍ മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. വേറിട്ടൊരു ആശയത്തോടെ ബിസ്മി ഗ്രൂപ് അനേകം സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് വ്യാപാരികള്‍, ഷിപ് ഹാന്‍ഡ്‌ലേഴ്‌സ്, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങി നിരവധി സ്ഥാപന ശൃംഖലകള്‍ക്ക് വണ്‍ സ്‌റ്റോപ് സൊല്യൂഷനായി വര്‍ത്തിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സാധനങ്ങള്‍ ആവശ്യമുള്ള ഏതൊരു ബിസിനസിനും, കൂടാതെ മേഖലയിലുടനീളമുള്ള 12,000ത്തിലധികം ബിസിനസുകള്‍ക്ക് ദൈനംദിന അടിസ്ഥാനത്തിലും തങ്ങള്‍ സേവനം നല്‍കുന്നുന്നെും അദ്ദേഹം വിശദീകരിച്ചു.

വിജയിക്ക് ഉടന്‍ തന്നെ തന്റെ സംരംഭകത്വ യാത്ര ആരംഭിക്കാം. ഒപ്പം, ബിസിനസ് ഉള്‍ക്കാഴ്ചകള്‍, ലാഭകരമായ റീടെയില്‍ സ്‌പേസ് നടത്താനുള്ള പ്രധാന പെര്‍ഫോമന്‍സ് മെട്രിക്‌സ് എന്നിവയെ കുറിച്ച് ബിസ്മി ഹോള്‍സെയിലില്‍ നിന്ന് മൂന്ന് മാസത്തെ പരിശീലനവും നേടാം. . ബിസ്മിയുടെ വിപണി വൈദഗ്ധ്യത്തില്‍ നിന്ന് പരിശീലിപ്പിച്ച് അവരുടെ ബിസിനസും ലാഭവും വര്‍ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.100ലധികമുള്ള വാഹനങ്ങളിലൂടെ യുഎഇയിലുടനീളം എത്തിക്കാനാകുന്ന വിധത്തില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മി പ്രതിദിനം 6,000ത്തിലധികം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...