യുഎഇയിലെ ആദ്യ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രി

യുഎഇയിലെ ആദ്യ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രി. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള അഡ്വാന്‍സ്ഡ് റിഫ്രാക്റ്റീവ് ന്യൂവാസ്‌കുലാര്‍ ഗ്ലൗക്കോമ ബാധിതയായ 46 വയസ്സുള്ള ഇന്ത്യക്കാരിയായ സ്ത്രീക്കാണ് ചികിത്സ ലഭ്യമാക്കിയത്. 50mmHG എന്ന അത്യന്തം അപകടകരമായ മര്‍ദ്ദ നിലയില്‍ നിന്ന് 12mmHG എന്ന സ്ഥിരമായ നിലയിലേക്ക് കണ്ണിലെ മര്‍ദ്ദം കുറച്ച് രോഗിയുടെ കണ്ണിന്റെ മര്‍ദ്ദനില സാധാരണ നിലയിലേക്ക് എത്തിച്ചതിനൊപ്പം കൂടുതല്‍ കാഴ്ചാ നഷ്ടം തടയുവാനും ശക്തമായ വേദന ലഘൂകരിക്കാനും ഈ ശസ്ത്രക്രിയ സഹായിച്ചു.

ഷാര്‍ജയില്‍ താമസിക്കുന്ന രോഗി നാല് വര്‍ഷമായി പ്രമേഹരോഗ ബാധിതയും റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ സാഹചര്യത്തെത്തുടര്‍ന്നുള്ള ചികിത്സയിലുമായിരുന്നു. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ കാരണം തടസ്സപ്പെട്ട രക്തക്കുഴലുകളെ ചികിത്സിക്കുകയും അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ നേത്ര വിദഗ്ധനായ ഡോ. ഭൂപതി മുരുകവേലിന്റെ നേതൃത്വത്തില്‍ റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പരമാവധി തുളളി മരുന്ന് ഉപയോഗിച്ചിട്ടും അവരുടെ കണ്ണിലെ മര്‍ദ്ദം 50mmHG എന്ന അത്യന്തം ഉയര്‍ന്ന നിലയില്‍ തുടരുകയും ഇതേത്തുടര്‍ന്ന് കടുത്ത വേദനയും കൂടുതല്‍ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടാവുകയും ചെയ്തു. രോഗാവസ്ഥയുടെ സങ്കീര്‍ണ്ണത മനസിലാക്കിയ ഡോ. ഭൂപതി മുരുകവേല്‍ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഗ്ലൗക്കോമ രോഗികളിലെ കണ്ണിലെ മര്‍ദ്ദം കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ശസ്ത്രക്രിയയാണ് മൈക്രോഷണ്ട് ശസ്ത്രക്രിയ. കണ്ണിലെ ദ്രാവകം കൂടുതല്‍ ഫലപ്രദമായി ഒഴുകാന്‍ സഹായിക്കുന്ന ചെറിയ ഉപകരണം കണ്ണില്‍ സ്ഥാപിക്കുന്നതാണ് ഈ ശസ്ത്രികയയിലെ നടപടി. ഇതുവഴി കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കുകയും ദൃശ്യനാഡിയുടെ തുടര്‍ക്ഷയം തടയുകയും ചെയ്യുന്നു. മിതമായ ശസ്ത്രക്രിയാ മാര്‍ഗ്ഗമായ മൈക്രോഷണ്ട് ശസ്ത്രക്രിയയിലൂടെ രോഗിയുടെ കണ്ണിന്റെ മര്‍ദ്ദം 12 mmHG സാധാരണവും നിലനില്‍ക്കുന്നതുമായ നിലയിലേക്ക് വിജയകരമായി കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ വികസിക്കുന്ന നേത്രചികിത്സാ സേവനങ്ങളില്‍ സുപ്രധാന നേട്ടമായി ഈ ശസ്ത്രക്രിയ മാറി.

‘നിയോ വാസ്‌കുലാര്‍ ഗ്ലൗക്കോമ ചികിത്സിക്കാന്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഗ്ലൗക്കോമ രൂപങ്ങളില്‍ ഒന്നാണ്, ഇത് സാധാരണയായി പ്രമേഹ നേത്രരോഗം അല്ലെങ്കില്‍ കണ്ണിലെ രക്തക്കുഴലുകള്‍ തടസ്സപ്പെടുന്ന (റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍) പോലുള്ള അവസ്ഥകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ശസ്ത്രക്രിയയെക്കുറിച്ച് സംസാരിച്ച അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ ഓഫ്താല്‍മോളജി സ്‌പെഷ്യലിസ്റ്റായ ഡോ. ഭൂപതി മുരുകവേല്‍ പറഞ്ഞു.

പരമ്പരാഗത ശസ്ത്രക്രിയാ മാര്‍ഗ്ഗമായ ട്രാബെകുലെക്ടോമി, പോലുള്ളവയില്‍, രക്തസ്രാവത്തിനും മുറിവുകള്‍ മൂലമുള്ള ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്. മൈക്രോഷണ്ട് പ്രക്രിയ സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ ഒരു പരിഹാരമാണ്, കുറഞ്ഞ ഇടവേളയില്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും വേഗത്തില്‍ മടങ്ങി വരാനുള്ള സാധ്യതയും ഇത് നല്‍കുന്നു. രോഗിക്ക് ഇത്തരമൊരു നല്ല ഫലം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, കൂടാതെ ആവശ്യമായ മറ്റു രോഗികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിഹാരങ്ങള്‍ നല്‍കാന്‍ ആശുപത്രി സുസജ്ജമാണെന്നും ഡോ. ഭൂപതി മുരുകവേല്‍ വ്യക്തമാക്കി.

ഡോ. ഭൂപതിയോടും, അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കല്‍ ടീമിനോടും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നതായി രോഗി അറിയിച്ചു. സാധാരണ ജീവിതം വീണ്ടെടുത്ത അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഗ്ലൗക്കോമ മുതിര്‍ന്നവരിലാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും, 60-ല്‍ കൂടുതലുള്ളവര്‍ക്ക് ഇതുണ്ടാകാനുള്ള സാധ്യത ആറു മടങ്ങ് കൂടുതലാണ്, ഈ കേസില്‍ രോഗി വെറും 46 വയസ്സുകാരിയാണ് എന്നത് പ്രത്യേകതയാണ്. ഇത് പ്രായഭേദമില്ലാതെ ഗ്ലൗക്കോമയുടെ പ്രാരംഭം കണ്ടെത്തലിന്റെയും ചികിത്സ ലഭ്യമാക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...