ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവുും വലിയ സംയോജിത ആരോഗ്യ പരിരക്ഷാദാതാക്കളിൽ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഈ വർഷത്തെ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് യുഎഇയില്‍ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 2022 നവുംബര്‍ 19 ന് യുഎഇ തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലെ മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉത്‌ഘാടനം ചെയ്ത ക്യാമ്പ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് 2 ലാണ് നടന്നത്.
കുടുംബത്തിൽ നിന്ന് അകന്ന് ദൈനംദിന ജോലികൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സാധിക്കാത്ത യു എ ഇ യിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ പ്രമേഹത്തെകുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ലക്ഷ്യമിട്ടത്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരേ വേദിയിൽ തന്നെ പ്രത്യേകം പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. ഡയബെറ്റിസ് മെലിറ്റസിനെ ഒരു നിശബ്ദ കൊലയാളിഎന്ന് വിളിക്കുന്നത് ശരിയാണെന്ന് ചടങ്ങിൽ സംസാരിക്കവെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ ജീവിതശൈലീരോഗം നിശബ്ദമായി പിടികൂടുകയും നമ്മളറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഹൃദയം, വൃക്ക, റെറ്റിന എന്നിവയെ തകരാറിലാക്കുന്നതയോടെ മരണത്തിനും രോഗാവസ്ഥക്കും കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു
മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യപ്രമേഹ പരിശോധനയും നടത്തിയിരുന്നു, കൂടാതെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കൃത്യസമയത്ത് പരിശോധനകൾ നടത്തുന്നതിനുമായി ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചിരുന്നു.