24 മണിക്കൂറില്‍12,714 പ്രമേഹ പരിശോധനകള്‍ പൂർത്തിയാക്കി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയര്‍ വേൾഡ് റെക്കോർഡ് ടൈറ്റില്‍ ഭേദിച്ചു. ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് രണ്ടിലെ സാധാരണക്കാരായ തൊഴിലാളികൾക്കായി ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളില്‍ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയര്‍ സംഘടിപ്പിച്ച പ്രമേഹ പരിശോധനാ ക്യാമ്പിലാണ് ഗിന്നസ് റെക്കോര്‍ഡ്‌ഇട്ടത്. മുന്‍കാല റെക്കോർഡ് തകർത്തതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റില്‍ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രീ-ഡയബറ്റിസ്, ഡയബറ്റിസ് പരിശോധനകള്‍ക്കുള്ള റെക്കോര്‍ഡിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഔദ്യോഗിക വിധികര്‍ത്താവായ അല്‍വാലീദ് ഉസ്മാന്‍സമ്മാനിച്ചു.
യുഎഇ തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇൻഡിപെൻഡന്റ് ഡയറക്ടർ ജെയിംസ് മാത്യു, യുഎഇയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് ഗ്രൂപ്പ് സിഇഒ ഡോ. ഷെർബാസ് ബിച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍ററിലെ ഗ്രൂപ്പ് സിഇഒ ഡോ. ഷനില ലൈജു എന്നിവരുടെയും സാന്നിധ്യത്തിൽ 2022 നവംബർ 19 നാണ് ഒരു ദിവസത്തെ പ്രമേഹ പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
24 മണിക്കൂറിനുള്ളിൽ 12,714 പേർക്ക് പ്രമേഹ പരിശോധന നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയതിൽ ആസ്റ്റർ അഭിമാനിക്കുന്നു. നിലവില്‍രോഗം ബാധിച്ചിട്ടുള്ളവരെ കണ്ടെത്തുക, നമ്മള്‍അറിയാതെ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രമേഹം എന്ന നിശ്ശബ്ദ കൊലയാളിയെ പ്രതിരോധിക്കുക, രോഗശമനം കൈവരിക്കാന്‍ അവരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍ എന്നും പരിശോധനയില്‍ രോഗം കണ്ടെത്തിയ ആളുകൾക്ക് ആസ്റ്റർ തുടർപരിശോധനകളും വൈദ്യസഹായവും നൽകുമെന്നും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.