കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ, സൗജന്യ പരിശോധനയും ശ്രവണ സഹായിയുമായി അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി ദുബായിലും

കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്ധി നിർവഹിക്കും. ദുബൈ അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘടനത്തോടനുബന്ധിച്ച് സൗജന്യമായി സമ്പൂര്‍ണ ഇഎന്‍ടി സ്‌ക്രീനിംഗ് സംവിധാനം ഒരുക്കുന്നുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും ഈ സൗജന്യ പരിശോധന നല്‍കുകയെന്ന് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ അസെന്റ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. പി കെ ഷറഫുദ്ധീൻ പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ രഞ്ജിത്ത് വെങ്കിടാചലം, അസിസ്റ്റന്റ് ജനറൽ മാനേജർ അനു ചാക്കോ, ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ശ്രീജിത്ത് വിജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ പരിശോധന ഒരു മാസക്കാലയളവിലായിരിക്കും ലഭിക്കുക. ഇതില്‍ കൂര്‍ക്കംവലി, സ്ലീപ് അപ്‌നിയ, ഉറക്കത്തിലുള്ള ശ്വാസ തടസം, സൈനസ് അസുഖങ്ങൾ, അലര്‍ജി, കേള്‍വിക്കുറവ്, വെര്‍ടിഗോ/ തലകറക്കം, സ്പീച്ച് അസെസ്‌മെന്റ് തുടങ്ങിയ വിദഗ്ധ പരിശോധന ഉള്‍പ്പെടും. കൂടാതെ ഇവിടെ നിന്നും സ്‌ക്രീന്‍ ചെയ്യുന്ന പ്രവാസിയായ ഏതൊരു രാജ്യക്കാരനുമായാ ഒരാള്‍ക്ക് കേരളത്തിലെ ആശുപത്രിയില്‍ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ചെയ്തു നൽകുമെന്നും പറഞ്ഞു. ഇത് ഏറെ ചെലവേറിയ സര്‍ജറിയാണ്. സൗജന്യ മെഡിക്കല്‍ പരിശോധന കാലയളവില്‍ കേള്‍വി നഷ്ടപ്പെട്ടവരിൽ തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട പത്ത് രോഗികള്‍ക്ക് സൗജന്യമായി ഹിയറിംഗ് എയിഡുകൾ (ശ്രവണ സഹായികൾ ) നൽകുന്നതാണ്.

2014-ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇ എൻ ടി, തല, കഴുത്ത്, വിഭാഗങ്ങളിലെ അസുഖങ്ങൾക്കുള്ള സമഗ്രമായതും അതിനൂതനവുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ ചിക്ത്സ രീതികളും ഏവർക്കും ലഭ്യമാക്കുന്നതിന് ആണ് അസെന്റ് ലക്‌ഷ്യം വെയ്ക്കുന്നത്. സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷറഫുദീൻ പി കെ യുടെ ആശയമാണ് ദുബൈയിലെ അസെന്റ് ഇ എൻ ടി സ്പെഷ്യലിറ്റി സെന്റർ , ദുബൈയിലെ ഈ സംഭരംഭത്തിൽ ഇവിടത്തെ വ്യവസായ പ്രമുഖരായ എ എ കെ ഗ്രൂപ്പും കൈ കോർത്തിട്ടുണ്ട് , കേരളത്തിൽ ലഭിച്ചു വരുന്ന മികച്ച ഇ എൻ ടി ചിക്ത്സ പ്രവാസികൾക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയിലെ സെന്റര്‍ തുടങ്ങിയിട്ടുള്ളത് . ജന്മനാ കേള്‍വി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടുന്നതിനായി കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലെ പാനല്‍ സര്‍ജനായ ഡോ.ഷറഫുദ്ദീന്‍ ഇതിനകം 700 ലധികം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂര്‍ക്കംവലി, തലകറക്കം, ഓഡിയോളജി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സയും അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ പ്രത്യേകതയാണ്. ഡോ.പി.കെ ഷറഫുദ്ദീന് പുറമെ, ഡോ.രഞ്ജിത് വെങ്കിടാചലം, ഡോ. ഉണ്ണികൃഷ്ണന്‍ താമരശ്ശേരി, ജനറല്‍ ഫിസിഷ്യന്‍ ഡോ.ഫര്‍ഹ മഹ്മൂദ്, ഓഡിയോളജിസ്റ്റ് ഡോ.ഷിന്‍ജു തോമസ്, സ്പീച്ച് തെറാപ്പിസ്റ്റ് അഷീനാ മുനീര്‍ എന്നിവരുടെ സേവനവും ദുബൈ അസന്റില്‍ ലഭ്യമാണ്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...