ഒരു ലക്ഷം മലയാളികൾക്ക് ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോൺ. പരമാവധി 8 പേർക്ക് ഒന്നിച്ചു ചേർന്ന് ഒരു പ്രോപ്പർട്ടി വാങ്ങാനാവുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി. ഈ വ്യവസ്ഥ പ്രകാരം ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹംസ് ആണ് മുടക്കേണ്ടത് എന്ന് പ്രമോട്ടർമാർ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള സാധാരണ മലയാളികൾക്ക് കുതിച്ചുയരുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ അവസരമൊരുക്കിക്കൊണ്ട് അറബ് സോൺ ഡോട്ട് എഇയുടെ സാങ്കേതിക സഹായത്തോടെ കോ ഓണർഷിപ്പ് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രൊജക്റ്റ് നടപ്പിലാക്കുക. 5000 ദിർഹംസ് മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ കാര്യങ്ങളും ലഭ്യമാകും എന്നതാണ് ഈ ടെക് സ്റ്റാർട്ടപ്പ് ന്റെ പ്രത്യേകത എന്നും പ്രമോട്ടർമാർ പറഞ്ഞു. ഇതിലൂടെ വാങ്ങുന്ന യൂണിറ്റിന്റെ പൂർണ്ണ നിയമപരമായ ഉടമ ഇതിൽ മുതൽ മുടക്കുന്ന ആളുകൾ ആയിരിക്കും. പണം മുടക്കുന്നവർക്ക് അതിന്റെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കുന്നു, എല്ലാ കാര്യങ്ങളും ദുബായ് ഗവർമെന്റ് അംഗീകരിച്ച നിയമ വ്യവസ്ഥിയിക്കൂടെ ആയിരിക്കും പ്രവർത്തിക്കുക,
ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനവും കൂടാതെ പ്രോപ്പർട്ടി ലാഭകരമാകുന്ന സമയത്ത് അത് വില്പന നടത്തി ലാഭം വീതിച്ചു കൊടുക്കുവാനും ഈ പ്രൊജക്റ്റ് വഴി സാധ്യമാകുമെന്നും രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെ പണം മുടക്കിയ പങ്കാളികളുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലാഭയമാകുമെന്നും ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഇതിൽ അംഗമാവാം എന്നും അൽവഫ ഗ്രൂപ്പ് സിഇഒ മുനീർ അൽവഫ, അറബ് സോൺ ഗ്രൂപ്പ് സിഇഒ റൗഫ്, ഡയറക്ടർമാരായ കസീർ കൊട്ടിക്കോളൻ, മുഹമ്മദ് ആദിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ www.arabzone.ae എന്ന വെബ്സൈറ്റിൽ ലഭ്യമാകും.