അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്സ് കമ്പനിയുടെ പത്താം വാർഷികം ദുബായിൽ ആഘോഷിച്ചു. ചടങ്ങിൽ അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്സ് സ്ഥാപകനും സിഇഒയുമായ ഹനി എം ഹനീഫ് 650-ലധികം ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പുറത്തിറക്കി. യുഎസ്‌ഡിഎ റീജിയണൽ അഗ്രികൾച്ചറൽ കൗൺസിലർ വലേരി ബ്രൗൺ, അഡ്വാൻസ്‌ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എൽഎൽസി സിഇഒ മിറോസ്ലാവ് ഹോസെക്, ജേവിയർ- ഇന്റർനാഷണൽ സെയിൽസ് മാനേജർ ഇ.എം.ഇ.എ സാൻ മാർക്കോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
എല്ലാ പ്രധാന പങ്കാളികൾക്കും അചഞ്ചലമായ പിന്തുണയ്‌ക്ക് ഹനി എം ഹനീഫ് നന്ദി പറഞ്ഞു. പോരാട്ടങ്ങളും വെല്ലുവിളികളും അതിജീവിച്ച് അഭിനിവേശത്തിലൂടെയാണ് അമേരിക്കൻ സ്പെഷ്യാലിറ്റി എന്ന സ്വപ്നം സ്ഥാപിച്ചത് എന്ന് ഹനി കൂട്ടിച്ചേർത്തു. സൂപ്പർമാർക്കറ്റുകൾ, എയർലൈനുകൾ, ലോഞ്ചുകൾ, കാറ്ററിംഗ്, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ക്യുഎസ്ആർ ശൃംഖലകൾ എന്നിവയ്ക്കും മറ്റും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് .
അമേരിക്കയിലെ ന്യൂയോർക്കിൽ മാർക്കറ്റിംഗ് ഓഫീസും, മേരിലാൻഡിൽ ഒരു കോർപ്പറേറ്റ് ഓഫീസും ആയാണ് അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്‌സ് കമ്പനി 2013-ൽ തുടക്കമിടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ പ്രീമിയം ആഗോള ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. മെക്സിക്കോ, യുകെ, യുഎ ഇ എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രാദേശിക ഓഫീസുകളുണ്ട്.