ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ബി2ബി എക്‌സിബിഷൻ മുംബൈയിൽ നടക്കും

ഇന്ത്യയിലെ ആഭരണ മേഖലയെ പ്രതിനിധീകരിക്കുന്ന വ്യവസായ സ്ഥാപനമായ ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ബി2ബി എക്‌സിബിഷൻ മുംബൈയിൽ നടക്കും. ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോ പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി ദുബായിൽ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റും സംഘടിപ്പിക്കും. 2024 ഏപ്രിൽ 2 മുതൽ ഏപ്രിൽ 5 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ആണ് മെഗാ ബി2ബി എക്‌സ്‌പോയുടെ അക്ഷയ തൃതീയ പതിപ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജ്വല്ലറി മീറ്റ് സംഘടിപ്പിച്ചിരുന്നു.

അക്ഷയ തൃതീയ, ഗുഡി പദ്‌വ എന്നിവയുടെ ഉത്സവ സീസണിന് മുമ്പായി ഒരുക്കങ്ങൾ നടത്തുന്നതിനാൽ പ്രദർശകർക്കും സന്ദർശകർക്കും പ്രയോജനകരമാകുമെന്ന് ജിജെസി ചെയർമാനും ജിജെഎസ് കൺവീനറുമായ സായം മെഹ്‌റ പറഞ്ഞു. പ്രദർശനത്തിന്റെ പ്രമോഷൻ്റെ ഭാഗമായി ജിജെസി ഇന്ത്യയിലുടനീളം 100-ലധികം റോഡ് ഷോകൾ നടത്തി. യുഎഇ, ഖത്തർ, ദുബായ്, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളിൽ ജ്വല്ലേഴ്‌സ് മീറ്റും സംഘടിപ്പിക്കും.

2,50,000ത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദർശനത്തിൽ 400ലധികം പ്രദർശകർ എത്തും. പ്രദർശനത്തിന് 15,000ലധികം ആഭ്യന്തര അന്തർദേശീയ ഉപഭാക്താക്കൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ രംഗത്തെ പ്രമുഖരുടെ ചർച്ചകൾക്കൊപ്പം വിദ്യാഭ്യാസ സെമിനാറുകൾക്കും പ്രദർശനം സാക്ഷ്യം വഹിക്കും. #HumaraApnaShow-യുടെ അക്ഷയ തൃതീയ പതിപ്പിനായുള്ള ആവേശവും ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ജിജെസി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ പറഞ്ഞു. മുൻനിര ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, നിർമ്മാതാക്കൾ, വ്യാപാരികൾ, പ്രതിനിധികൾ എന്നിവരെയെല്ലാം ഒരുമിച്ച് കൊണ്ടുവരികയാണെന്ന് ജിജെസി മുൻ ചെയർമാൻ നിതിൻ ഖണ്ഡേൽവാൾ പറഞ്ഞു.

മുൻനിര നിർമ്മാതാക്കൾ, മൊത്തക്കച്ചവടക്കാർ, ജെംസ് ആൻഡ് ജ്വല്ലറി വ്യവസായത്തിലെ ഡീലർമാർ എന്നിവരുടെ പ്രധാന കൂട്ടായ്മയാണ് ജിജെഎസ്. ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) നിർമ്മാതാക്കൾ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വിതരണക്കാർ, ലബോറട്ടറികൾ, ജെമോളജിസ്റ്റുകൾ, ഡിസൈനർമാർ, ആഭ്യന്തര രത്നങ്ങൾ & ആഭരണ വ്യവസായത്തിലേക്കുള്ള അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വ്യാപാര ഘടകങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. വ്യവസായത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. GJC കഴിഞ്ഞ 15 വർഷമായി വ്യവസായത്തിനും വേണ്ടിയും വിവിധ സംരംഭങ്ങൾ ഏറ്റെടുത്ത് സർക്കാരിനും വ്യാപാരത്തിനും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....